മലയാള സിനിമയിൽ സൂപ്പർ സ്‌റ്റാറുകൾ ഇനി ഉണ്ടാകാതിരിക്കട്ടെ!! തുറന്ന് പറഞ്ഞ് ജീത്തു ജോസഫ്
മലയാള സിനിമയിൽ ഇനി സൂപ്പർ സ്റ്റാറുകൾ ഉണ്ടാകാതിരിക്കട്ടെ
Recommended Video

മലയാള സിനിമയിൽ മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. ഇദ്ദേഹം സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. മൈ ബോസ്, മെമ്മറിസ്, ദൃശ്യം മുതലായ ജീത്തു ജോസഫ് ചിത്രങ്ങൾ റെക്കോഡുകൾ തന്നെ സൃഷ്ടിച്ചിരുന്നു. ഇപ്പോഴും ജനങ്ങൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

മലയാള സിനിമയിൽ ഇനി സൂപ്പർ സ്റ്റാറുകൾ ഉണ്ടാകാതിരിക്കട്ടെ എന്ന് ജീത്തു ജോസഫ്. തന്റെ ഏറ്റവും പുതിയ ചിത്രമായ മിസ്റ്റർ മിസിസ് റൗഡിയുടെ വിശേഷങ്ങൾ കേരളകൗമുദി ഓൺലൈനുമായി പങ്കുവെയ്ക്കവെയാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്. വലിയ സൂപ്പർ സ്റ്റാറുകൾ ഉണ്ടായി കഴിഞ്ഞാൽ അയാളിലെ നടന് വലിയ ഭീഷണിയാകുമെന്ന് സംവിധായകൻ വ്യക്തമാക്കി. അയാളിലെ നടൻ എന്ത് പറഞ്ഞാലും അത് ബേർഡനായി മാറുമെന്നും ഇദ്ദേഹം പറഞ്ഞു. കാളിദാസ് ജയറാമിനെ കുറിച്ച് ആരാഞ്ഞപ്പോഴാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്.
കാളിദാസ് ജയറാം അപർണ്ണ ബാലമുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മിസ്റ്റർ ആന്റ് മിസിസ് റൗഡി. ചിത്രത്തിന്റെ ടീസറും പാട്ടുമൊക്കെ പുറത്തു വന്നിരുന്നു. മികച്ച സ്വീകാര്യതയാണ് ഇവയ്ക്ക് ലഭിക്കുന്നത്.കാളിദാസിനൊപ്പം വിഷ്ണു ഗോവിന്ദ്,ഗണപതി, ഷെബിന്‍ ജോണ്‍സണ്‍ തുടങ്ങിയവരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിനു വേണ്ടിയുളള കടുത്ത കാത്തിരിപ്പിലാണ് പ്രേക്ഷകർ.


Click it and Unblock the Notifications