താരസഹോദരന്മാര്‍ വീണ്ടുമൊന്നിക്കുന്നു! പൃഥ്വിരാജിനും ഇന്ദ്രജിത്തിനും ഇത് നല്ല സമയമാണ്
മലയാള സിനിമയ്ക്ക് ഭാഗ്യമായി ലഭിച്ച രണ്ട് താരപുത്രന്മാരാണ് പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും. സംവിധാനവും നിര്‍മാണവുമടക്കം സിനിമയിലെ വിവിധ മേഖലകള്‍ പൃഥ്വി കീഴടക്കിയപ്പോള്‍ അഭിനയത്തില്‍ മാത്രമാണ് ഇന്ദ്രജിത്ത് ശ്രദ്ധിച്ചത്. സഹോദരന്മാരായും സുഹൃത്തുക്കളായും ഇതിനകം ഒരുപാട് സിനിമകളില്‍ ഇരുവരും അഭിനയിച്ച് കഴിഞ്ഞിരിക്കുകയാണ്.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചേട്ടനും അനിയനും വീണ്ടുമൊരു സിനിമയിലൂടെ ഒന്നിക്കാന്‍ പോവുകയാണെന്നുള്ളതാണ്. കഴിഞ്ഞ ദിവസമൊരു അഭിമുഖത്തില്‍ പൃഥ്വി തന്നെയാണ് ഇക്കാര്യം പുറംലോകത്തോട് പറഞ്ഞത്. ആട് ജീവിതത്തിന് ശേഷം ഇര്‍ഷാദ് പെരാരി എഴുതി സംവിധാനം ചെയ്യുന്ന അയല്‍വാസി എന്നൊരു ചിത്രത്തിലാണ് പൃഥ്വിരാജ് നായകനായി അഭിനയിക്കുന്നത്.

വീണ്ടും ചേട്ടനും ഞാനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണിതെന്നാണെന്ന് പൃഥ്വിരാജ് പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. അതേ സമയം സിനിമയില്‍ നിന്നും മൂന്ന് മാസത്തേക്ക് ഇടവേള എടുത്ത് മാറി നില്‍ക്കുകയാണ് പൃഥ്വിരാജ്. അതിന് ശേഷമായിരിക്കും ആട് ജീവിതം ആരംഭിക്കുന്നത്.
നേരത്തെ ക്ലാസ് മേറ്റ്‌സ്, പോലീസ്, അമര്‍ അക്ബര്‍ അന്തോണി, ഡബിള്‍ ബാരല്‍, നമ്മള്‍ തമ്മില്‍, ടിയാന്‍, തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ വര്‍ഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തില്‍ ഇന്ദ്രജിത്തും അഭിനയിച്ചിരുന്നു.


Click it and Unblock the Notifications