ചൂടന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നം, വീണ്ടും ആര്‍ഡിഎക്‌സിന്റെ ട്രെയിലര്‍! പായല്‍ രജ്പുത് മിന്നിക്കും
തെന്നിന്ത്യന്‍ സിനിമാലോകത്ത് വളരെ ചര്‍ച്ചയായ സിനിമയാണ് ആര്‍ഡിഎക്സ് ലവ്. തെലുങ്കില്‍ നിന്നുമൊരുക്കുന്ന ചിത്രത്തില്‍ നിന്നും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്ന ട്രെയിലര്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ലൈംഗികതയുടെ അതിപ്രസരവുമായിട്ടാണ് ട്രെയിലര്‍ എത്തിയത്. വീണ്ടും സിനിമയില്‍ നിന്നും മറ്റൊരു ട്രെയിലര്‍ കൂടി എത്തിയിരിക്കുകയാണ്.

ടീസറില്‍ കാണിച്ചിരുന്നത് പോലെ അല്ലാതെ ഇത്തവണ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രധാന്യമൊരുക്കിയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. നായിക പായല്‍ രജ്പുതിന്റെ അടക്കം ദൃശ്യങ്ങള്‍ ട്രെയിലര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സൂചിപ്പിച്ച് കൊണ്ടാണ് ആദ്യം ട്രെയിലര്‍ പുറത്ത് വിട്ടത്. ഇതോടെ സിനിമയെ കുറിച്ചുള്ള മുന്‍വിധികളും ആരാധകര്‍ പങ്കുവെച്ചു.
എന്നാല്‍ പുതിയ ട്രെയിലര്‍ കണ്ടതോടെ സിനിമയെ കുറിച്ചുള്ള ആകാംഷകളും വര്‍ദ്ധിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റാണ് ആര്‍ഡിഎക്സ് ലവിന് കിട്ടിയിരിക്കുന്നത്. ശങ്കര്‍ ഭാനു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പായല്‍ രജ്പുത്, തേജ് കഞ്ചര്‍ല, എന്നിവരാണ് നായിക, നായകന്മാരായി അഭിനയിക്കുന്നത്. സരേഷ്, സി കല്യണ്‍, നഗിനിഡു. ആദിത്യ മേനോന്‍, തുളസി എന്നിവരാണ് മറ്റ് താരങ്ങള്‍.


Click it and Unblock the Notifications