നടി സംവൃത സുനില്‍ രണ്ടാമതും അമ്മയായി! കുഞ്ഞ് ജനിച്ച വിവരം പങ്കുവെച്ച് നടി, ചിത്രം കാണാം

മലയാളത്തിന്റെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് സംവൃത സുനില്‍. ദിലീപിന്റെ നായികയായി വെള്ളിത്തിരയിലെത്തിയ സംവൃത വിവാഹത്തോടെ സിനിമാ ജീവിതം ഉപേക്ഷിച്ച് വിദേശത്ത് കഴിയുകയായിരുന്നു. മകന്‍ വലുതായതിന് ശേഷം വീണ്ടും അഭിനയ ജീവിതത്തിലേക്ക് വന്നു. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന സിനിമയിലാണ് സംവൃത വീണ്ടും നായികയായത്.

ഇപ്പോഴിതാ സംവൃത രണ്ടാമതും അമ്മയായിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ നടി തന്നെ പുറത്ത് വിട്ട പോസ്റ്റിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. മകന്‍ അഗസ്ത്യക്ക് കഴിഞ്ഞ ആഴ്ച അഞ്ച് വയസ് പൂര്‍ത്തിയായി. പിറന്നാള്‍ സമ്മാനമായി അവന് ഒരു കുഞ്ഞ് സഹോദരനെ കിട്ടിയിരിക്കുകയാണ്. ഫെബ്രുവരി 20 നാണ് രുദ്ര എന്ന് പേരിട്ടിരിക്കുന്ന മകന്‍ ജനിച്ചതെന്നും പോസ്റ്റില്‍ സംവൃത സൂചിപ്പിച്ചിട്ടുണ്ട്.

samvrutha-sunil

ഒരു അച്ഛനും അമ്മയും രണ്ട് മക്കളുമുള്ള ഒരു കാര്‍ട്ടൂണ്‍ ചിത്രവും സംവൃത പുറത്ത് വിട്ടിരുന്നു. കുഞ്ഞ് ജനിച്ച വാര്‍ത്ത വരുന്നത് വരെ നടി ഗര്‍ഭിണിയാണെന്ന കാര്യം പുറംലോകം അറിഞ്ഞിരുന്നില്ല. എന്തായാലും താരദമ്പതികള്‍ക്ക് ആശംസകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. വൈകാതെ കുഞ്ഞതിഥിയുടെ ഫോട്ടോസ് പുറത്ത് കാണിക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നുമുണ്ട്.

2012 ലായിരുന്നു സംവൃതയും അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം നടന്നത്. യുഎസില്‍ എന്‍ജീനിയറായ ഭര്‍ത്താവിനൊപ്പം സംവൃതയും അവിടെ സ്ഥിരതമാസമാക്കുകയായിരുന്നു. 2015 ഫെബ്രുവരി 21 നായിരുന്നു ഒരു ആണ്‍കുഞ്ഞ് ഇരുവര്‍ക്കും ജനിക്കുന്നത്. അഗസ്ത്യ എന്നായിരുന്നു കുഞ്ഞിന് പേരിട്ടത്. മകന്റെ പിറന്നാളിന് ഒരു ദിവസം മുൻപാണ് രുദ്രയുടെ വരവ്.

സംവൃതയുടെ പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X