»   » മലയാളസിനിമയില്‍ വീണ്ടുമൊരു സമരകാഹളം

മലയാളസിനിമയില്‍ വീണ്ടുമൊരു സമരകാഹളം

Posted By:
Subscribe to Filmibeat Malayalam
 Theatre,
മലയാള സിനിമയില്‍ വീണ്ടുമൊരു സമരത്തിന് വേദിയൊരുങ്ങുന്നു. സര്‍വീസ് ചാര്‍ജ് രണ്ടു രൂപയില്‍ നിന്ന് ഏഴ് രൂപയാക്കി ഉയര്‍ത്തുക, വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിവിധ സിനിമാസംഘടനകള്‍ സമരത്തിനൊരുങ്ങുന്നത്. പ്രശ്‌നത്തിന് ഉടന്‍ പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ നവംബര്‍ 2 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് ഇവരുടെ തീരുമാനം.

തീയേറ്റര്‍ ഉടമകളാണ് ആദ്യം സമര പ്രഖ്യാപനവുമായി രംഗത്തു വന്നത്. ഇപ്പോള്‍ വിതരണക്കാരും നിര്‍മ്മാതാക്കളും ഇവരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങളുന്നയിച്ച് തീയേറ്റര്‍ ഉടമകള്‍ സെപ്തംബര്‍ 20ന് തീയേറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു.

വൈദ്യുതി നിരക്ക് ഇടയ്ക്കിടെ കൂട്ടുന്നു. എന്നാല്‍ സര്‍വീസ് ചാര്‍ജില്‍ വര്‍ധന വരുത്തിട്ട് കാലമേറെയായി. ഇതിന്റെ ബാധ്യത നിലവില്‍ തീയേറ്റര്‍ ഉടമകള്‍ ഏറ്റെടുക്കേണ്ട അവസ്ഥയാണ്. രണ്ടു രൂപയാണ് ഇപ്പോള്‍ സര്‍വീസ് ചാര്‍ജായി ഈടാക്കുന്നത്. തിയേറ്ററുകള്‍ എസിയാക്കണമെന്ന് മന്ത്രി കെബി ഗണേഷ്‌കുമാര്‍ നിര്‍ദേശിച്ചതു പ്രകാരം മിക്ക തീയേറ്ററുകളും എസിയാക്കി. അതിനാല്‍ തന്നെ വൈദ്യുതി ചാര്‍ജ് വര്‍ധന താങ്ങാന്‍ കഴിയുന്നില്ല. പ്രശ്‌നത്തില്‍ മന്ത്രി അടിയന്തരമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനാകില്ല. ടിക്കറ്റ് നിരക്ക് കൂട്ടിയാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും പൊതുജനങ്ങളുടേയും എതിര്‍പ്പ് തിയേറ്റര്‍ ഉടമകള്‍ നേരിടേണ്ടി വരുമെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.

English summary

 Nearly 250 release centres affiliated to the Kerala Film Exhibitors Federation will go on a token strike on September 20
Please Wait while comments are loading...

Malayalam Photos

Go to : More Photos