»   » പൃഥ്വിരാജ് വീണ്ടും വിജയ് ആരാധകരെ പാട്ടിലാക്കുന്നുവോ...

പൃഥ്വിരാജ് വീണ്ടും വിജയ് ആരാധകരെ പാട്ടിലാക്കുന്നുവോ...

Written By:
Subscribe to Filmibeat Malayalam

കേരളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള തമിഴ് നടനാണ് വിജയ്. പാവാട എന്ന ചിത്രത്തില്‍ വിജയ് ആരാധകനായി പൃഥ്വിരാജ് എത്തുന്നുണ്ട്. വീണ്ടുമിതാ പൃഥ്വിരാജ് ചിത്രത്തില്‍ വിജയ് ഫാക്ടര്‍. ഡാര്‍വിന്റെ പരിണാമത്തിലൂടെയാണ് പൃഥ്വിരാജ് വീണ്ടും വിജയ് ആരാധകരെ പാട്ടിലാക്കുന്നത്.

കഥ പോക്കിരിയാണെങ്കിലും മേക്കിങ് അടിപൊളിയായിരിക്കും; രസകരമായ ട്രെയിലര്‍ കാണൂ


പക്ഷെ ഇത്തവണ ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന സൗബിന്‍ ഷഹീറാണ് വിജയ് ആരാധകനായി എത്തുന്നത്. ചിത്രത്തില്‍ വിജയ് യുടെ ഗെറ്റിലാണ് സൗബിനെ കാണാന്‍ കഴിയുന്നത്.


 darwinte-parinamam-vijay-factor

മാത്രമല്ല ഇന്നലെ (മാര്‍ച്ച് 10) റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറില്‍ വിജയ് യുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ പോക്കിരിയെ കുറിച്ചുള്ള പരമാര്‍ശവുമുണ്ട്.


ചെമ്പന്‍ വിനോദും പൃഥ്വിരാജും കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിയ്ക്കുന്നത്. ജിജോ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

English summary
Again Vijay factor in Prithviraj's Darvinte Parinamam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam