മെഗാസ്റ്റാറിനെ നായകനാക്കാന്‍ വീണ്ടും വൈശാഖ്! അടുത്ത 100 കോടി ചിത്രത്തിന് സമയമായി
മമ്മൂട്ടിയെ നായകനാക്കി പോക്കിരിരാജ എന്ന സിനിമയിലൂടെയാണ് വൈശാഖ് സംവിധാന രംഗത്തേക്ക് എത്തുന്നത്. ആദ്യ സിനിമ തന്നെ സൂപ്പര്‍ താരങ്ങളെ അണിനിരത്തി വലിയ വിജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മലയാളത്തിലെ ഏറ്റവും പണം വാരി ചിത്രമായ പുലിമുരുകനും വൈശാഖിന്റെ സംവിധാനത്തില്‍ പിറന്നതാണ്. അവസാനം മമ്മൂട്ടിയെ നായകനാക്കി മധുരരാജ എന്ന സിനിമയാണ് വൈശാഖ് സംവിധാനം ചെയ്തത്.
കഴിഞ്ഞ വര്‍ഷത്തെ വിഷുവിന് മുന്നോടിയായി റിലീസ് ചെയ്ത മധുരരാജ നൂറ് കോടി ക്ലബ്ബിലെത്തി. ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കൊപ്പം മറ്റൊരു സിനിമ കൂടി വൈശാഖ് ഒരുക്കുകയാണ്. ആരും പ്രതീക്ഷിക്കാത്ത സമയത്താണ് പുതിയ സിനിമയുടെ പ്രഖ്യാപനം. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ സംവിധായകന്‍ തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.

'എന്റെ പ്രിയപ്പെട്ട മമ്മൂക്കയ്‌ക്കൊപ്പം ഒന്നും കൂടി ജോയിന്‍ ചെയ്യുന്ന കാര്യം ഒത്തിരി സന്തോഷത്തോട് കൂടി ഞാന്‍ അനൗണ്‍സ് ചെയ്യുകയാണ്. ഇത്തവണ സിനിമ മുഴുവന്‍ ഷൂട്ട് ചെയ്യുന്നത് യുഎസ്എ യില്‍ നിന്നാണ്. ന്യൂയോര്‍ക്ക് എന്നാണ് സിനിമയുടെ പേര്. ഫാമിലി ആക്ഷന്‍ ത്രില്ലര്‍ പടമാണിതെന്നും സംവിധായകന്‍ സൂചിപ്പിച്ചിരിക്കുകയാണ്.
മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ കമ്പനിയായ യുജിഎം പ്രൊഡക്ഷന്‍സാണ് നിര്‍മാണം. അതിനൊപ്പം തിരക്കഥ ഒരുക്കുന്നത് ഇര എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നവീന്‍ ജോണ്‍ ആണ്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണയും പ്രാര്‍ഥനയും അനുഗ്രഹവും ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നും സംവിധായകന്‍ പറുന്നു. വൈകാതെ തന്നെ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രമാണെന്നാണ് സൂചന.


Click it and Unblock the Notifications











