മഹാനടിയിൽ നിന്ന് രംഗങ്ങൾ ഒഴിവാക്കാനുള്ള കാരണം ഇതോ!! നീക്കം ചെയ്ത രംഗങ്ങള്‍ വൈറലാകുന്നു...

റിലീസിങ് സമയത്ത് പര്യാപ്തമായ എണ്ണത്തില്‍ സ്‌ക്രീനുകള്‍ ഇല്ലാതിരുന്നു

തെന്നിന്ത്യൻ സിനിമ ലോകത്ത് പുതിയൊരു ചരിത്രം സൃഷ്ടിച്ച് വിജയ പ്രയാണം തുടർന്ന് കൊണ്ടിരിക്കുന്ന ചിത്രമാണ് മഹാനടി. മലയാളികളുടെ പ്രിയ തരാങ്ങളായ കീർത്തി സുരേഷും ദുൽഖർ സൽമാനും അത്ഭുതകരമായ പ്രകടനമായിരുന്നു ചിത്രത്തിൽ കാഴ്ച വച്ചത്യ. താരങ്ങളെ അഭിനന്ദിച്ച് ഇന്ത്യൻ സിനിമ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങൾ തന്നെ രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ താരങ്ങളുടെ അഭിനയത്തെപ്പോലെ എടുത്ത് പറയാനുള്ളത് അവരുടെ ഗെറ്റപ്പാണ്. സാവിത്രിയേയും ജെമിനി ഗണേശനേയും അതുപോലെ പകർത്തിവെച്ചിരിക്കുകയാണ്. അത്ഭുതപ്പെടുത്ത രൂപ സാമ്യമായിരുന്നു താരങ്ങൾ.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് മഹാനടിയിലെ നീക്കം ചെയ്ത രംഗങ്ങളാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് രംഗങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിനു ലഭിച്ച പ്രേക്ഷക സ്വീകാര്യത ഡിലീറ്റഡ് സീനുകൾക്കും ലഭിച്ചിട്ടുണ്ട്. മെയ് 26 നാണ് ആദ്യ വീഡിയോ പുറത്തു വിട്ടത്. അതിനു പിന്നാലെ യാണ് ഇപ്പോൾ പുതിയ ക്വിപ്പും പുറത്തു വിട്ടിരിക്കുന്നത്.

 വെണ്ണിലവോ

വെണ്ണിലവോ

1955 പുറത്തിറങ്ങിയ എൽവി പ്രസാദ് സംവിധാനം ചെയ്ത മിസിയമ്മ എന്ന ചിത്രത്തിലെ വാരായോ വെണ്ണിലാവേ എന്ന ഗാനത്തിന്റെ പുനരാവിഷ്കരണ വീഡിയോയാണ് പുറത്തു വിട്ടത്. ആ ഗാനത്തിന്റെ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഗാനത്തിൽ ദുൽഖറും കീർത്തിയും അഭിനയിക്കുകയല്ല. ജീവിക്കുകയായിരുന്നുവെന്നാണ് പ്രേൾകരുടെ അഭിപ്രായം. മഹാനടിയ്ക്ക് വേണ്ടി പുനരാവിഷ്കരിച്ച രംഗം സോഷ്യൽ മീഡിയിയിൽ വൈറലായിരുന്നു.

 അടുത്ത ഗാനം

അടുത്ത ഗാനം

വീണ്ടും പുതിയ ഗാനത്തിന്റെ ക്ലിപാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കീർത്തി സുരോഷ് വീണ്ടും തകർത്തുവെന്നാണ് സോഷ്യൽ മീഡിയയിൽ നിന്ന് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റ്. പ്രതീക്ഷിച്ചതിൽ നിന്ന് അപ്പുറം നൽകിയെന്നാണ് മറ്റു ചിലരുടെ ഭാഷ്യം. കീർത്തിയിലൂടെ സാവിത്രി വീണ്ടും പുനർ ജനിച്ചുവെന്നും താരത്തിന്റെ അഭിനയത്തെ പുകഴ്ത്തി ആരാധകർ പറയുന്നുണ്ട്. എന്നാൽ പ്രേക്ഷകർ ഒന്നടങ്കം ചോദിക്കുന്നത് ഇത്രയും മനോഹരമായ രംഗങ്ങൾ ചിത്രത്തിൽ നിന്ന് എന്തിന് ഒഴിവാക്കി എന്നാണ്.

 രംഗങ്ങൾ ഒഴിവാക്കാനുള്ള കാരണം

രംഗങ്ങൾ ഒഴിവാക്കാനുള്ള കാരണം

ചിത്രത്തിൽ നിന്ന് സീനുകൾ ഒഴിവാക്കിയ കാരണം വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിൽ ഇപ്പോൾ തന്നെ വളരെ മനോഹരമായ കുറെയധികം രംഗങ്ങളുണ്ട്. അതിനാലാണ് ചില രംഗങ്ങൾ ഒഴിവാക്കിയതെന്ന് ദുൽഖർ തന്നെ വ്യക്തമാക്കിയിരുന്നു. കൂടാതെ ബിഗ് സ്ക്രീനിൽ സിനിമയുടെ മുഴുവൻ രംഗങ്ങളും പ്രദർശിപ്പിക്കാനുള്ള സമയ പരിമിധി കുറവാണ്. എന്നാൽ ഇന്റർനെറ്റിൽ അതിനുള്ള സൗകര്യം ഉള്ളതു കൊണ്ടാണ് വീഡിയോ റീലീസ് ചെയ്യുന്നതെന്നും ദുൽഖർ പറഞ്ഞിരുന്നു.

 മികച്ച കളക്ഷൻ

മികച്ച കളക്ഷൻ

ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച കൊണ്ട് ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും 60 കോടി രൂപയുടെ കളക്ഷൻ ലഭിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ആദ്യ ഒരാഴ്ച കൊണ്ട് 41.80 കോടി രൂപ കളക്ട് ചെയ്ത ചിത്രത്തിന് മികച്ച തുടക്കമാണ് ആ ആഴ്ചയിൽ തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. അതേസമയം റിലീസിങ് സമയത്ത് സ്‌ക്രീനുകള്‍ ലഭിച്ചിരുന്നില്ല. അതിനാൽ തന്നെ എല്ലാ തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. രണ്ടാമത്തെ ആഴ്ചകളിലായിട്ടാണ് കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിച്ചത്. അത് ചിത്രത്തിന് കൂടുതല്‍ നേട്ടമായി. അതേസമയം ചിത്രങ്ങൾക്ക് അഴ്ചകളുടെ അവസാനങ്ങളിലാണ് കൂടുതൽ തിയേറ്ററുകളിൽ നിന്ന് കൂടുതൽ കളക്ഷൻ ലഭിക്കുന്നവത്. എന്നാൽ മഹാനടിയ്ക്ക് എല്ലാത്ത ദിവസങ്ങളിലും തിയേറ്ററുകളിൽ ആളുളുടെ ഒരു തള്ളിക്കയറ്റം ദൃശ്യമാകുന്നുമ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X