For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രായം തനിക്കൊരു പ്രശ്‌നമേയല്ലെന്ന് കരീന കപൂര്‍

  By Aiswarya
  |

  പ്രായം പുറത്ത് പറയാന്‍ ആരും തന്നെ ഇഷ്ടപെടാറില്ല. പ്രത്യേകിച്ച് ബോളിവുഡ് നടിമാര്‍ പൊതുവേ തങ്ങളുടെ പ്രായം പുറത്ത് പറയാന്‍ മടിയുള്ളവരാണ് ഇവര്‍ . അഥവാ ഇനി നടിമാരോട് വയസ് ചോദിച്ചു നോക്കു അവര്‍ വയസ് കുറച്ചേ പറയു. പക്ഷേ ബോളിവുഡിലെ ഒന്നാം നിര നടിയും നടന്‍ സെയ്ഫ് അലി ഖാന്റെ ഭാര്യയുമായ കരീന കപൂര്‍ അങ്ങനെയല്ല. തന്റെ പ്രായം തുറന്ന് പറയാനുള്ള യാതൊരുവിധ മടിയും കരീനയ്ക്കില്ല. വയസ് പറയുന്നതില്‍ താന്‍ അഭിമാനിക്കുന്നു എന്നാണ് കരീന പറഞ്ഞത്.

  എനിക്കിപ്പോള്‍ 34 വയസായി. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. പ്രായമേറുന്നത് ഏറെ രസകരമാണെന്നാണ് കരീനയുടെ അഭിപ്രായം. എനിക്ക് 18 അല്ലെങ്കില്‍ 22 വയസുള്ള പെണ്‍കുട്ടിയായി ഇരിക്കേണ്ട കാരണം ഞാന്‍ ജീവിതത്തിലേക്ക് കടന്നു. എന്നും 22 ആയിരിക്കുവാന്‍ ഞാനാഗ്രഹിക്കുന്നുമില്ല.

  ആരെങ്കിലും പ്രായം മറച്ചു വയ്ക്കുന്നതിനോട് യോജിപ്പില്ലെന്നും പ്രായം കുറച്ചു കാണുന്നതിന് മേക്കപ്പോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ചികിത്സകള്‍ക്കോ വിധേയയാവുന്നതിനെയും കരീന എതിര്‍ക്കുന്നു. മുഖത്ത് അല്‍പം വരകള്‍ വീണ നടന്മാരെ താന്‍ സെക്‌സിയും ബുദ്ധിയുള്ളവരുമായാണ് കാണുന്നതെന്നും കരീന കൂട്ടിച്ചേര്‍ത്തു.

  ഷാഹിദ് കപൂര്‍ നായകനാവുന്ന ഉദിത പഞ്ചാബ് എന്ന സിനിമയാണ് കരീനയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. പഞ്ചാബിലെ മയമക്കുമരുന്ന് മാഫിയയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. സല്‍മാന്‍ ഖാന്‍ നായകനാവുന്ന ബജ്‌രംഗി ഭൈജാന്‍ എന്ന സിനിമയിലും കരീനയാണ് നായിക.

  കരീന കപൂര്‍

  പ്രായം തനിക്കൊരു പ്രശ്‌നമേയല്ലെന്ന് കരീന കപൂര്‍

  1980 സെപ്റ്റംബര്‍ 21മുബൈയിലെ പഞ്ചാബ് സ്വദേശമായ കപൂര്‍ കുടുബത്തില്‍ രണ്‍ധീര്‍ കപൂറിന്റെയും, ബബിതയുടെയും മകളായിട്ടാണ് കരീന ജനിച്ചത്. ഹിന്ദി താരം കരീഷ്മ കപൂര്‍ സഹോദരിയുമാണ്

  ബോളിവൂഡിന്റെ സ്വന്തം ബേബൊ

  പ്രായം തനിക്കൊരു പ്രശ്‌നമേയല്ലെന്ന് കരീന കപൂര്‍

  ബേബൊ എന്നാണ് കരീനയുടെ വിളിപ്പേര് . കരീന എന്ന ആദ്യ നാമം വന്നത് അന്ന കരിനീന എന്ന പുസ്തകത്തിന്റെ പേരുമായി ബന്ധപ്പെട്ടാണ്.

  സിനിമയിലേക്ക്

  പ്രായം തനിക്കൊരു പ്രശ്‌നമേയല്ലെന്ന് കരീന കപൂര്‍

  കരീന ആദ്യമായി അഭിനയിച്ച ചിത്രം 2000ല്‍ ജെ.പി. ദത്തയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ റെഫ്യൂജി ആണ്. ഇതില്‍ കരീനയും അഭിഷേക് ബച്ചനും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചെങ്കിലും ചിത്രം വിജയമായിരുന്നില്ല, കരീനയുടെ ആദ്യ വിജയ ചിത്രം തുഷാര്‍ കപൂര്‍ നായകനായി അഭിനയിച്ച മുച്ഛേ കുച്ച് കഹ്ന ഹൈ യാണ്. പിന്നീട് അഭിനയിച്ച കഭി ഖുശ്ശി കഭി ഖം എന്ന ചിത്രത്തിലെ കഥാപാത്രം കരീനയ്ക്ക് ധാരാളം ജനശ്രദ്ധ നേടിക്കൊടുത്തു.

   കരീനയും ഷാഹിദും

  പ്രായം തനിക്കൊരു പ്രശ്‌നമേയല്ലെന്ന് കരീന കപൂര്‍

  ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ വിവാദം സൃഷ്ട്ടിച്ച പ്രണയ ജോടികള്‍ ആയ ഷാഹിദ് കപൂറും കരീനകപൂറും.വര്‍ഷങ്ങള്‍ നീണ്ട പ്രണയം ഒടുവില്‍ തകരുകയായിരുന്നു. മികച്ച ജോടികളുമായിരുന്നു ഇവരുടെ 2007ല്‍ ഇറങ്ങിയ ജബ് വി മെറ്റ് എന്ന സിനിമയിലാണ് ഷാഹിദും കരീനയും അവസാനം ഒന്നിച്ചത്. ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയം നേടുകയും ചെയ്തിരുന്നു.

  അവാര്‍ഡും കരീനയും

  പ്രായം തനിക്കൊരു പ്രശ്‌നമേയല്ലെന്ന് കരീന കപൂര്‍

  ആദ്യ ചിത്രം റെഫ്യൂജീയിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് കരീനയ്ക്ക് ലഭിക്കുകയുണ്ടായി. തുടര്‍ന്ന് 2004,2005,2007,2008 എന്നീ വര്‍ഷങ്ങളിലും ഫിലിം ഫെയര്‍ അവാര്‍ഡ്

  വിവാഹം

  പ്രായം തനിക്കൊരു പ്രശ്‌നമേയല്ലെന്ന് കരീന കപൂര്‍

  ബോളിവുഡിലെ സൂപ്പര്‍ താര സെയ്ഫ് അലി ഖാനെ2012 ല്‍ വിവാഹം ചെയ്തു.2007 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. ബോളിവുഡിലെ ഏറ്റവും മാധ്യമ ശ്രദ്ധ നേടിയ പ്രണയ ങ്ങളിലൊന്നാണ് സെയ്ഫ് കരീന ബന്ധം.

  English summary
  Bollywood’s fit and fabulous Kareena Kapoor is on her way to turn 35, and she’s clear about not attempting to be 22! She feels the key to ageing gracefully lies in letting the “lines” be, especially when it comes to men.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X