യുവാവാകാന്‍ നിര്‍ബ്ബന്ധിതനാകുന്നു: കമല്‍ ഹസ്സന്‍

By Lakshmi

പ്രായത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ തനിയ്ക്ക് വേവലാതിയുണ്ടെന്ന് ഉലകനായകന്‍ കമല്‍ ഹസ്സന്‍. തന്നെപ്പോലെയുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് പറ്റി റോളുകള്‍ സിനിമകളില്‍ കുറഞ്ഞുവരുകയാണെന്നും അതിനാലാണ് തങ്ങള്‍ക്ക് യുവാക്കളായി പല ചിത്രത്തിലും വേഷം കെട്ടേണ്ടിവരുന്നതെന്നും കമല്‍ പറയുന്നു. പുനെയില്‍ സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് പ്രായത്തെക്കുറിച്ചുള്ളതന്റെ ഉത്കണ്ഠ കമല്‍ പങ്കുവെച്ചത്.

സിനിമയ്ക്ക് കഥയെഴുതുന്നവര്‍ എപ്പോഴും തങ്ങളുടെ ചിത്രത്തിലെ നായകന്‍ യുവാവായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ എന്നെപ്പോലെയുള്ളവര്‍ പ്രായം കുറവുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ നിര്‍ബ്ബന്ധിതരാവുകയാണ്. പക്ഷേ ഇപ്പോള്‍ അമിതാഭ് ബച്ചനെപ്പോലെയുള്ള താരങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന വേഷങ്ങള്‍ ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു- കമല്‍പറയുന്നു.

kamal-hassan

കൂടിവരുന്ന പ്രായം തനിയ്ക്ക് ഉത്കണ്ഠയുണ്ടാക്കുന്നുണ്ടെന്നും അഞ്ച് വയസ്സില്‍ താന്‍ 20വയസ്സാകാന്‍ ആഗ്രഹിച്ചിരുന്നുവെന്നും 20 ആയപ്പോള്‍ നാല്‍പതാകാനാണ് കൊതിച്ചതെന്നും കമല്‍ പറയുന്നു. പക്ഷേ സിനിമയെ സംബന്ധിച്ച് താനിപ്പോഴും ചെറുപ്പമാണെന്നും ഇനിയൊരു 15 വര്‍ഷംകൂടി സിനിമയില്‍ സജീവമായിത്തന്നെ നില്‍ക്കാന്‍ തനിയ്ക്ക് കഴിയുമെന്നും കമല്‍ പറഞ്ഞു. അതേസമയം മുതിര്‍ന്ന താരങ്ങള്‍ക്ക് അനുയോജ്യമായ കഥാപാത്രങ്ങളും കഥകളുമുണ്ടാകണമെന്നും അവ ചെറുപ്പക്കാര്‍തന്നെ എഴുതണമെന്നും കമല്‍ ആഗ്രഹം പ്രകടിപ്പിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X