'തലൈവി രണ്ടും കല്‍പ്പിച്ചാണ്', മഞ്ജു വാര്യരുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

തിരിച്ചുവരവില്‍ മലയാളത്തില്‍ ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരമാണ് മഞ്ജു വാര്യര്‍. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ താരം തുടര്‍ന്ന് സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയും സിനിമകളില്‍ അഭിനയിച്ചു. നായികാ വേഷങ്ങള്‍ക്കൊപ്പം കേന്ദ്രകഥാപാത്രമായുളള ചിത്രങ്ങളിലൂടെയും മഞ്ജു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. ഇതിനിടെ അസുരന്‍ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു താരം.

ഗ്ലാമറസ് ചിത്രങ്ങളുമായി ജാക്വലിന്‍, പുതിയ ചിത്രങ്ങള്‍ കാണാം

ആദ്യ തമിഴ് ചിത്രത്തിലെ നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിന് പിന്നാലെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാനുളള തയ്യാറെടുപ്പുകളിലാണ് മഞ്ജു വാര്യര്‍. മാധവന്‍ അഭിനയിക്കുന്ന പുതിയ ഹിന്ദി ചിത്രത്തിലൂടെയാണ് നടി ബോളിവുഡില്‍ എത്തുന്നത്. അതേസമയം മലയാളത്തിലും കൈനിറയെ ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

മലയാളത്തിലെ

മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രമായ ചതുര്‍മുഖമാണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. മഞ്ജുവിനൊപ്പം സണ്ണി വെയ്‌നും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ചതുര്‍മുഖം. ഒപ്പം നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വളളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍

നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി തുടങ്ങിയവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസറും പോസ്റ്ററുകളുമെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയിരുന്നു. അതേസമയം സിനിമയുടെ പ്രസ് മീറ്റ് കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് നടന്നിരുന്നു. മഞ്ജു വാര്യരും സണ്ണി വെയ്‌നും ഉള്‍പ്പെടെയുളള സിനിമയുടെ അണിയറ പ്രവര്‍ത്തകരെല്ലാം പ്രസ് മീറ്റില്‍ പങ്കെടുക്കാനായി എത്തി.

അതേസമയം പ്രസ്മീറ്റിനിടെ

അതേസമയം പ്രസ് മീറ്റിനിടെ എടുത്ത മഞ്ജു വാര്യരുടെ എറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്‌റ്റൈലിഷ് ലുക്കിലുളള ലേഡീ സൂപ്പര്‍സ്റ്റാറിന്‌റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. "യുവനായികമാര്‍ ഒന്ന് കരുതിനിന്നോ. തലൈവി രണ്ടും കല്പിച്ചാണ് എന്ന ക്യാപ്ഷനിലാണ് മഞ്ജു വാര്യരുടെ ആരാധകര ഗ്രൂപ്പുകളിലടക്കം ചിത്രം വ്യാപകമായി പ്രചരിക്കുന്നത്.

Recommended Video

മമ്മൂട്ടിയെ കുറിച്ച് എല്ലാവരും തന്നോട് ചോദിക്കുന്ന ചോദ്യം ഇതായിരുന്നു
ജിസ് ടോംസ് മൂവീസിന്‌റെ

ജിസ് ടോംസ് മൂവീസിന്‌റെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷനുമൊത്ത് ജിസ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‌റെ ചിത്രസംയോജകന്‍ മനോജാണ്. മാലിക്ക്, സുരറൈ പോട്രൂ എന്നീ സിനിമകളുടെ സൗണ്ട് ഡിസൈനറായ വിഷ്ണു ഗോവിന്ദാണ് സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എപ്രില്‍ എട്ടിനാണ് ചതുര്‍മുഖം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചതുര്‍മുഖത്തിന് പുറമെ ലളിതം സുന്ദരം, മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം, പടവെട്ട് തുടങ്ങിയവയും മഞ്ജു വാര്യരുടെ എറ്റവും പുതിയ ചിത്രങ്ങളാണ്. മഞ്ജു വാര്യരുടെ സഹോദരന്‍ മധുവാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. ബിജു മേനോനാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X