വീട്ടുകാര്‍ കല്യാണത്തിന് നിര്‍ബന്ധിച്ചാലുള്ള അവസ്ഥ ഇതായിരിക്കും എന്ന് അഹാന
ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ കുമാര്‍ വെള്ളിത്തിരയിലെത്തിയത്. അതിന് ശേഷം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്റെ സഹോദരിയായും അഭിനയിച്ചു.
രണ്ടേ രണ്ട് ചിത്രങ്ങള്‍ മാത്രമേ ചെയ്തുള്ളൂവെങ്കിലും കൃഷ്ണ കുമാറിന്റെ മകള്‍ അഹാന കൃഷ്ണകുമാറിന് പ്രേക്ഷകര്‍ക്കിടയില്‍ നല്ല മൈലേജുണ്ട്. ഇനിയും കുറേ നല്ല സിനിമകള്‍ ചെയ്ത് കഴിവ് തെളിയിക്കാന്‍ തന്നെയാണ് അഹാനയുടെ ആഗ്രഹം. അതിനിടയില്‍ ആരും കല്യാണാലോചനയുമായി വരരുത്.

നായികമാര്‍ കുറച്ചുകാലം സിനിമ ഇല്ലാതെയിരുന്നാല്‍ ഉടന്‍ വരുന്ന ചോദ്യം, കല്യാണം ശരിയായോ എന്നാണ്. എന്നാല്‍ അതുകൊണ്ടൊന്നുമല്ല, നല്ല അവസരങ്ങള്‍ക്കായി കാത്തിരിയ്ക്കുകയാണ് അഹാന.
ഇനി ഇതൊക്കെ മറികടന്ന് അഹാനയെ വിവാഹം കഴിപ്പിക്കാന്‍ എല്ലാ വീട്ടുകാരെയും പോലെ അഹാനയുടെ അച്ഛനും അമ്മയും നിര്‍ബന്ധിച്ചാല്‍, വിവാഹ ദിവസം തന്റെ ലുക്ക് എങ്ങനെയായിരിക്കും എന്ന് നടി പുറത്തുവിട്ടു. 'ബ്ലിംഗസ്യ' എന്ന് പറഞ്ഞ് ഒറ്റ നില്‍പ്പായിരിക്കും... ദേ ഇതുപോലെ...
ഇന്‍സ്റ്റാഗ്രാമിലൂടെ അഹാന പുറത്ത് വിട്ട ചിത്രമാണിത്. നടിയുടെ നല്ല നല്ല മനോഹരമായ ഫോട്ടോകള്‍ക്കിടയില്‍ ഈ ചിത്രം വേറിട്ടു നില്‍ക്കുന്നു. ചെറുതായി ഒരു മണവാട്ടിയായി അണിഞ്ഞൊരുങ്ങി, കോലം കെട്ടുനില്‍ക്കുന്ന ഒരു ചിത്രം. ഇതിനര്‍ത്ഥം വീട്ടില്‍ അഹാനയ്ക്ക് കല്യാണാലോചനകള്‍ തുടങ്ങി എന്നാണോ..?


Click it and Unblock the Notifications











