»   » സ്റ്റാറാണെന്നുള്ള ഒരു ഭാവവുമില്ല, വളരെ ഫ്രണ്ട്‌ലിയായി, നിവിന്‍ പോളിയെ കുറിച്ച് അഹാന കൃഷ്ണ

സ്റ്റാറാണെന്നുള്ള ഒരു ഭാവവുമില്ല, വളരെ ഫ്രണ്ട്‌ലിയായി, നിവിന്‍ പോളിയെ കുറിച്ച് അഹാന കൃഷ്ണ

Posted By: Sanviya
Subscribe to Filmibeat Malayalam

ഞാന്‍ സ്റ്റീഫ് ലോപസ് എന്ന ചിത്രത്തിന് ശേഷം അഹാന കൃഷ്ണ അഭിനയിക്കുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. പ്രേമം ഫെയിം അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായിക വേഷത്തിലാണ് അഹാന എത്തുന്നത്.

സ്റ്റീവ് ലോപസ് എന്ന ചിത്രത്തിന് ശേഷം നല്ലൊരു പ്രോജക്ട് വന്നാല്‍ അഭിനയിക്കാമെന്ന് കരുതിയിരിക്കുമ്പോഴാണ് അല്‍ത്താഫ് ചിത്രത്തിലേക്ക് ഓഫര്‍ വരുന്നത്. അഹാന പറയുന്നു. നിവിന്‍ പോളിയുടെ നായിക വേഷം കൂടിയായതിനാല്‍ മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ലെന്നും അഹാന പറയുന്നു.

നിവിനെ കണ്ടു

ചിത്രത്തിന്റെ വര്‍ക്ക് ഷോപ്പില്‍ വന്നപ്പോഴാണ് താന്‍ ആദ്യമായി നിവിനെ പരിചയപ്പെടുന്നതെന്ന് അഹാന പറയുന്നു. പിന്നീട് പൂജയുടെ സമയത്തും കണ്ടു.

സ്റ്റാറാണെന്ന ഭാവമില്ല

ഒരു സ്റ്റാറണെന്ന് ഭാവമില്ല. വളരെ ഫ്രണ്ട്‌ലിയായിട്ട് ഒരാളോട് എന്ന പോലെയാണ് പെരുമാറിയതെന്ന് അഹാന പറയുന്നു.

വീട്ടുകാരുടെയും കൂട്ടുകാരുടെയും പ്രതികരണം

നിവിന്‍ പോളിക്കൊപ്പം അഭിനയിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ കുടുംബക്കാരും സുഹൃത്തുക്കളും സന്തോഷത്തിലാണ്. ഞങ്ങളെ എന്നാണ് ലൊക്കേഷനില് കൊണ്ടുപോകുന്നതെന്ന് സഹോദരിമാര്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്-അഹാന.

ചിത്രത്തെ കുറിച്ച് അഹാന

ഒരു ഫാമിലി ഡ്രാമയാണ് ചിത്രമെന്ന് അഹാന പറഞ്ഞു. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തുറന്ന് പറയാന്‍ നടി തയ്യാറായില്ല. മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് അഹാന പറഞ്ഞത്.

നിവിനിന്റെ ഫോട്ടോസിനായ്

English summary
Ahaana Krishna about Nivin Pauly.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam