ഉറുമിയിലെ പാട്ടുമായി അഹാനയും ഹന്‍സുവും! നന്നായിട്ടുണ്ടെന്ന് ആരാധകര്‍

By Midhun Raj

ലൂക്ക എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ തിളങ്ങിയ താരമാണ് അഹാന കൃഷ്ണ. ഒരിടവേളയ്ക്ക് ശേഷമാണ് ടൊവിനോ തോമസ് ചിത്രത്തിലൂടെ നടി തിരിച്ചെത്തിയിരുന്നത്. നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരമാണ് അഹാന. വീട്ടില്‍ നിന്നുളള വിശേഷങ്ങളും പുതിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ചാണ് നടി എത്താറുളളത്.

ahana krishna

ഇടയ്ക്ക് അനിയത്തിമാര്‍ക്കൊപ്പമുളള അഹാനയുടെ വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അഹാന കൃഷ്ണയുടെതായി വന്ന പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അനിയത്തി ഹന്‍സികയ്‌ക്കൊപ്പമുളള ഒരു വീഡിയോ ആണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

പൃഥ്വിരാജ് ചിത്രം ഉറുമിയിലെ ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരോളി കണ്ണെനക്ക് എന്ന് തുടങ്ങുന്ന പാട്ട് പാടിക്കൊണ്ടാണ് ചേച്ചിയും അനിയത്തിയും എത്തിയിരിക്കുന്നത്. പാട്ട് പ്രാക്ടീസ് ചെയ്യുന്നതിനിടയില്‍ ഹന്‍സുവും ജോയിന്‍ ചെയ്തപ്പോള്‍ എന്ന കുറിപ്പോടെയാണ് അഹാന ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അഹാനയുടെ പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

അഹാനയ്ക്കും ഹന്‍സികയ്ക്കും പുറമെ സഹോദരിമാരായ ഇഷാനിയും, ദിയയുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഡാന്‍സ് വീഡിയോകളും ടിക്ക് ടോക്ക് വീഡിയോകളുമൊക്കെയാണ് ഇവര്‍ പങ്കുവെക്കാറുളളത്. മക്കള്‍ക്കൊപ്പം കൃഷ്ണകുമാറും ഇടയ്ക്ക് വീഡിയോകളില്‍ എത്താറുണ്ട്. മകള്‍ക്ക് കട്ട സപ്പോര്‍ട്ടുമായാണ് അച്ഛന്‍ എത്താറുളളത്. ലൂക്കയ്ക്ക് പിന്നാലെ പതിനെട്ടാം പടി എന്ന ചിത്രവും അഹാനയുടെതായി പുറത്തിറങ്ങിയിരുന്നു.

മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തിയ ചിത്രം ശങ്കര്‍ രാമകൃഷ്ണനാണ് സംവിധാനം ചെയ്തിരുന്നത്. സണ്ണി വെയ്ന്‍ നായകനാവുന്ന പിടികിട്ടാപ്പുളളിയാണ് അഹാന കൃഷ്ണയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. അഹാനയ്ക്ക് പുറമെ സഹോദരിമാരായ ഇഷാനിയും ഹന്‍സികയും സിനിമയില്‍ അരങ്ങേറിയിരുന്നു. ഹന്‍സിക ലൂക്കയിലെ അഹാനയുടെ ചെറുപ്പകാലം അവതരിപ്പിച്ചാണ് എത്തിയത്. ഇഷാനി മമ്മൂട്ടി ചിത്രമായ വണിലൂടെയും അരങ്ങേറി. കൃഷ്ണകുമാറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

വീഡിയോ

Read more about: ahana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X