ലോക്ക് ഡൗണ്‍ കാലത്ത് കിടിലന്‍ ഡാന്‍സുമായി അഹാനയും സഹോദരിമാരും! വീഡിയോ വൈറല്‍
ലോക് ഡൗണ്‍ കാലത്ത് വീട്ടു വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം താരങ്ങള്‍ എത്തുന്നുണ്ട്. അധികപേരും ഒഴിവു വേളകളില്‍ തങ്ങള്‍ ചെയ്യുന്ന കാര്യങ്ങളാണ് പങ്കുവെക്കുന്നത്. നടന്‍ കൃഷ്ണ കുമാറും കുടുംബവും ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കുടുബത്തിനൊപ്പമുളള വിശേഷങ്ങള്‍ നടന്‍ എപ്പോഴും പങ്കുവെക്കാറുണ്ട്. കൃഷ്ണ കുമാറിന്റെ മകള്‍ അഹാന കൃഷ്ണ മലയാളത്തില്‍ തിളങ്ങിയ നായികമാരില്‍ ഒരാളാണ്. അടുത്തിടെ പുറത്തിറങ്ങിയ ലുക്ക, പതിനെട്ടാം പടി തുടങ്ങിയ സിനിമകളില്‍ നടി അഭിനയിച്ചിരുന്നു.

അഹാന കൃഷ്ണയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത്തവണ സഹോദരിമാര്‍ക്കൊപ്പമുളള ഡാന്‍സ് വീഡിയോ ആണ് അഹാന പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓ നാ നാ എന്ന ഇംഗ്ലീഷ് ഗാനത്തിനൊപ്പമാണ് അഹാനയും സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക തുടങ്ങിയവര്‍ ചുവടുവെക്കുന്നത്. മുന്‍പും ഇവരുടെ ഡാന്‍സ് വീഡിയോകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. എഡ് ഷീരന്റെ ഷേപ്പ് ഓഫ് യൂ, ജിമിക്കി കമ്മല്‍ തുടങ്ങിയ പാട്ടുകള്‍ക്കൊപ്പം അഹാനയും സഹോദരിമാരും നൃത്തം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം അഹാന പങ്കുവെച്ച ഒരു വര്‍ക്കൗട്ട് വീഡിയോയും തരംഗമായിരുന്നു. കാഷ്വല്‍ ഈവനിംഗ് വര്‍ക്കൗട്ട് വിത്ത് മൈ പെറ്റ് രതീഷ് എന്നാണ് വീഡിയോക്കൊപ്പം നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നത്. ഗൂഗിളില്‍ നിന്നും ത്രീഡി ഇമേജുകള്‍ എടുത്ത് വ്യൂ ഇന്‍ യുവര്‍ സ്പേസ് ആക്കിക്കൊണ്ട് ഒരു കടുവയെ ആണ് അഹാന വൃായാമം ചെയ്യുന്നതിന് അടുത്തായി പ്ലേസ് ചെയ്തിരുന്നത്.
അതേസമയം സണ്ണി വെയ്ന്‍ നായകനാവുന്ന പിടികിട്ടാപ്പുളളിയാണ് അഹാനയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. അഹാനയ്ക്ക് പിന്നാലെ സഹോദരിമാരായ ഹന്‍സികയും ഇഷാനിയും സിനിമയില്‍ അരങ്ങേറിയിരുന്നു. ലൂക്കയില്‍ അഹാനയുടെ ചെറുപ്പകാലം അവതരിപ്പിച്ചാണ് ഹന്‍സിക തുടക്കം കുറിച്ചത്. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വണ്‍ എന്ന ചിത്രത്തിലാണ് ഇഷാനി അഭിനയിച്ചിരുന്നത്. കൃഷ്ണകുമാറും വണ്ണില്‍ അഭിനയിച്ചിരുന്നു. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ മലയാളത്തിലേക്ക് എത്തിയത്. തുടര്‍ന്ന് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന നിവിന്‍ പോളി ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.


Click it and Unblock the Notifications