അഹാന കൃഷ്ണയുടെ സന്തോഷം, വിജയകരമായി ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കി, കൂടെ നിന്നവരോട് നന്ദി പറഞ്ഞ് താരം
അച്ഛന് പിന്നാലെയായാണ് അഹാന കൃഷ്ണയും അഭിനയ രംഗത്തേക്ക് എത്തിയത്. ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു താരപുത്രി തുടക്കം കുറിച്ചത്. മികച്ച അവസരങ്ങളായിരുന്നു താരപുത്രിക്ക് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാന കൃഷ്ണ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. കൊവിഡ് നെഗറ്റീവായെന്ന വിവരം പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്.
അഹാന വീട്ടിലില്ലെന്നും പെട്ടെന്ന് തന്നെ തിരിച്ച് വരാനായി കാത്തിരിക്കുകയാണ് തങ്ങളെന്നുമായിരുന്നു അമ്മ സിന്ധു കൃഷ്ണ കുറിച്ചത്. അച്ഛനും അമ്മയും മക്കളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇവര്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. കൊവിഡ് നെഗറ്റീവായി, ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി തിരികെ വീട്ടിലേക്ക് മടങ്ങുന്ന സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അഹാന ഇപ്പോള്‍.

ക്വാറന്‍റൈൻ കഴിഞ്ഞു
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൊറോണ നെഗറ്റീവ് ആയി. ഏകദേശം 20 ദിവസത്തിന് ശേഷം ഇന്ന് എന്റെ ക്വാറന്റൈൻ വിജയകരമായി പൂർത്തിയാക്കി. പോസിറ്റീവ് മുതൽ നെഗറ്റീവ് വരെ, ഇത് ഒരു യാത്രയായിരുന്നു .. അതിന്റെ അവസാനത്തിൽ.. എനിക്ക് പറയാൻ കഴിയുന്നത് മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, നിങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യുകയെന്ന് അഹാന കൃഷ്ണ പറയുന്നു.

ചിത്രങ്ങള്‍
ഇന്ന് യഥാർഥ ലോകത്തേക്ക് ചുവടുവയ്ക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി എനിക്കൊപ്പമുള്ള കൂട്ടുകാരാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്. ഡിഡിആർസി ലാബിലെ സ്റ്റാഫുകളാണ് മൂന്നാമത്തെ ചിത്രത്തിലുള്ളത്.. ടെസ്റ്റ് ചെയ്യാൻ ഓരോ തവണ വരുമ്പോഴും അവർ എന്നോട് കരുണയുള്ളവരായിരുന്നു.. എനിക്ക് നെഗറ്റീവാകണമെന്ന് എന്നെക്കാൾ കൂടുതൽ അവർ ആഗ്രഹിച്ചു. നന്ദി കൂട്ടുകാരെ.

അന്വേഷിച്ചവര്‍
ഈ ദിവസങ്ങളിൽ എന്റെ സുഖവിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്ന എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും സ്നേഹവും നന്ദിയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു! പ്രത്യേകിച്ചും മാത്യൂസ് ചേട്ടൻ, അൻസു ചേച്ചി എന്നിവരുടെ എല്ലാ കരുതലിനുമെന്നുമായിരുന്നു താരപുത്രി കുറിച്ചത്.

ദുല്‍ഖറിനൊപ്പം
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന സിനിമയായ അടിയിലായിരുന്നു ഒടുവിലായി അഹാന കൃഷ്ണ അഭിനയിച്ചത്. ധ്രുവ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് അഹാന കൃഷ്ണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 50 ദിവസം കൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.
Recommended Video

വീട്ടിലെ സംഭവം
അഹാന കൃഷ്ണ ക്വാറന്റൈനില്‍ കഴിഞ്ഞുവരുന്ന സമയത്തായിരുന്നു വീട്ടില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍ അരങ്ങേറിയത്. അഞ്ജാതനായ യുവാവ് വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. കൃഷ്ണകുമാര്‍ ആ സമയത്ത് വീട്ടിലുണ്ടായിരുന്നു. അഹാനയെ കാണാനാണ് വന്നതെന്നായിരുന്നു യുവാവ് പറഞ്ഞത്. അഹാനയെ വിവാഹം ചെയ്യണമെന്നായിരുന്നു അയാളുടെ ആവശ്യമെന്നും താരപുത്രി പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് പറഞ്ഞ് കുടുംബാംഗങ്ങളെല്ലാം എത്തിയിരുന്നു.


Click it and Unblock the Notifications