അഹാനയ്ക്ക് സിനിമയില്ലേ?
വളരെ ആഘോഷപൂര്‍വ്വമാണ് കൃഷ്ണ കുമാറിന്റെ മകള്‍ അഹാന കൃഷ്ണയെ മലയാള സിനിമാ ലോകം സ്വീകരിച്ചത്. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ ഫാസിലിന്റെ മകന്‍ ഫര്‍ഹാന്‍ ഫാസിലും കൃഷ്ണ കുമാറിന്റെ മകള്‍ അഹാന കൃഷ്ണകുമാറും ഒരുമിച്ചാണ് വെള്ളിത്തിരയിലെത്തിയത്.
ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടിട്ടും അഹാനയെയും ഫര്‍ഹാന്‍ ഫാസിലിനെയും പിന്നെ വെള്ളിത്തിരയില്‍ കണ്ടില്ല. മികച്ച സിനിമകളില്‍ അവസരം ലഭിക്കാഞ്ഞിട്ടോ, സിനിമ താരങ്ങളെ വിളിക്കാഞ്ഞിട്ടാണോ അഹാനയും ഫര്‍ഹാനും സിനിമലിലേക്ക് വീണ്ടുമെത്താത്തതെന്ന ചോദ്യം പ്രേക്ഷകര്‍ക്കിടയിലുണ്ട്.

എന്നാല്‍ അഹാന വെള്ളിത്തിരയിലേക്ക് തിരിച്ചുവരാത്തത്, സിനിമ അഹാനയെ വിളിക്കാഞ്ഞിട്ടോ, അഹാനയ്ക്ക് സിനിമയോട് താത്പര്യമില്ലാഞ്ഞിട്ടോ ഒന്നുമല്ല. പഠന തിരക്കുകള്‍ കഴിഞ്ഞിട്ടേ നടിയ്ക്ക് സിനിമയുള്ളൂ.
വിഷ്വല്‍ കമ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അഹാന. ഇപ്പോള്‍ സെമസ്റ്റര്‍ എക്‌സാമിന്റെ തയ്യാറെടുപ്പിലാണ്. പരീക്ഷ കഴിയുന്നതുവരെ സിനിമ അഭിനയത്തിനും സിനിമയ്ക്കും ഇടവേള നല്‍കിയിരിക്കുകയാണ് താരം. പരീക്ഷ കഴിഞ്ഞിട്ടേ പുതിയ ചിത്രത്തെ കുറിച്ച് ചിന്തിക്കുകയുള്ളൂവത്രെ.


Click it and Unblock the Notifications