എന്നെക്കാള്‍ 10 കിലോ കുറവുണ്ട്, അനുജത്തിക്കൊപ്പമുള്ള ഡാന്‍സ് പങ്കുവച്ച് അഹാന

നടന്‍ കൃഷ്ണ കുമാറും കുടുംബവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ഫോളോവേഴ്‌സുള്ള കുടുംബമാണ്. കൃഷ്ണ കുമാറിന്റെയും അഹാന കൃഷ്ണയുടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് വീട്ടില്‍ നടക്കുന്ന പല മനോഹര നിമിഷങ്ങളും ആരാധകരറിയുന്നത്. കുട്ടികളുടെ ഡാന്‍സും പാട്ടും ഫോട്ടോഷൂട്ടും അങ്ങനെ പലതുമാണ് ആരാധകരെ രസിപ്പിക്കുന്നത്. 'ക്യാമറ ഉറങ്ങാത്ത വീടെ'ന്നാണ് ട്രോളന്മാര്‍ ഈ കുടുംബത്തെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. എന്തായാലും ആ ട്രോളും കൃഷ്ണ കുമാറിന്റെ കുടുംബം ആസ്വദിയ്ക്കുന്നു.

ഏറ്റവുമൊടുവില്‍ അഹാന കൃഷ്ണയും അനുജത്തി ഇഷാനി കൃഷ്ണയും ഒരുമിച്ച് നടത്തിയ ഡാന്‍സിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അതിന് അഹാന നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷനാണ് ഏറ്റവും രസകരം. 'കാണാന്‍ തന്നെ പോലെയിരിയ്ക്കുന്ന, എന്നാല്‍ തന്നെക്കാള്‍ പത്ത് കിലോ കുറവുള്ള സഹോദരിയ്‌ക്കൊപ്പമുള്ള നൃത്തം' എന്ന് പറഞ്ഞുകൊണ്ടാണ് അഹാന വീഡിയോ തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്.

ahaanaanddance


മൂത്ത മകളായ അഹാനയും മൂന്നാമത്തെ മകളായ ഇഷയും കാഴ്ചയില്‍ ഒരു പോലെ തന്നെയാണ്. ഈ ഡാന്‍സ് വീഡിയോയില്‍ വസ്ത്രം ധരിച്ചിരിയ്ക്കുന്നതും മുടി ചീകിയതും സമാനമായി തന്നെയാണ്. തടി നോക്കിയല്ലാതെ പെട്ടന്ന് ഇരുവരെയും തിരിച്ചറിയുക പ്രയാസം തന്നെ. അപ്പോഴാണ് അഹാനയുടെ ക്യാപ്ഷന്റെ പൊരുള്‍ മനസ്സിലാവുന്നത്. 'ഗര്‍ മോരെ പരദേശിയാ' എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് ഏടത്തിയും അനുജത്തിയും ചുവടുവയ്ക്കുന്നത്. പതിവുപോലെ ആരാധകരുടെ സ്‌നേഹവും പ്രശംസയും വീഡിയോയ്ക്ക് താഴെ കമന്റുകളായി വരുന്നു.

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ സിനിമയില്‍ അഭിമുഖമായ അഹാന അഭിനയിച്ച സിനിമകളുടെ എണ്ണത്തിലൂടെയല്ല, സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരെ സമ്പാദിച്ചത്. ലൂക്ക എന്ന സിനിമയിലെ അഭിനയം ശ്രദ്ധേയമായിരുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, പതിനെട്ടാം പടി എന്നിവയാണ് അഹാനയുടെ മറ്റ് ചിത്രങ്ങള്‍.

Recommended Video

ലൂക്ക, പതിനെട്ടാം പടി വിശേഷങ്ങൾ പങ്കുവച്ച് നടി അഹാന കൃഷ്ണ | Filmibeat Malayalam

മമ്മൂട്ടി നായകനായി എത്തുന്ന വണ്‍ എന്ന ചിത്രത്തിലൂടെ ഇഷാനിയും സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചിരിയ്ക്കുകയാണ്. തുടക്കം തന്നെ വന്‍ താരങ്ങള്‍ക്കൊപ്പമാണ് താരപുത്രിയുടെ വരവ്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മുരളി ഗോപി, രണ്‍ജി പണിക്കര്‍, ശ്രീനിവാസന്‍, ജോജു ജോര്‍ജ്ജ് തുടങ്ങിയവരും എത്തുന്നു. വിഷ്ണു ഉണ്ണി കൃഷ്ണന്‍, മാത്യു തോമസ്, നിമിഷ സജയന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X