അവിടെയും ഉണ്ട്, ഇവിടെയും ഉണ്ട്! അഹാന കുമ്പിടിയാണോ എന്ന് ആരാധകര്‍,
ലോക് ഡൗണ്‍ കാലത്തും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുളള താരമാണ് അഹാന കൃഷ്ണ. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും വീഡിയോകളുമായി നടി എത്താറുണ്ട്. മുന്‍പ് സഹോദരിമാര്‍ക്കൊപ്പമുളള അഹാനയുടെ ഡാന്‍സ് വീഡിയോകളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. വര്‍ക്കൗട്ടും പാചക പരീക്ഷണങ്ങളുമൊക്കെ പതിവായി പങ്കുവെക്കാറുണ്ട് താരം. മുന്‍പ് ലോക്ക് ഡൗണ്‍ കാലത്തെ ഹിറ്റ് സീരിസായ മണിഹീസ്റ്റിനോടുളള ഇഷ്ടം അഹാന പങ്കുവെച്ചിരുന്നു.

അഹാന കൃഷ്ണയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം ചിത്രവും ശ്രദ്ധേയമായി മാറിയിരുന്നു. ഇത്തവണ ആരാധകരെ ഞെട്ടിച്ചുകൊണ്ടുളള ഒരു ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. പടം പിടിത്തം, യോഗ, വ്യായാമം, വീട് വ്യത്തിയാക്കല്‍, പുസ്തക വായന, വീഡിയോ കോളുകള്‍ എന്നിങ്ങനെ പലവിധ നേരമ്പോക്കുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അഹാനമാരെ ഒറ്റ ചിത്രത്തില്‍ കാണാം. കൊറോണയും ക്വാറന്റൈനുമൊക്കെ കഴിയുമ്പോള്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് എന്നെ പിടിച്ചുനിര്‍ത്തിയത് എന്തൊക്കെയായിരുന്നു എന്ന് ഓര്‍ത്തെടുക്കാനുളള ചിത്രം എന്ന് കുറിച്ചുകൊണ്ടാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതിനായാണ് താന്‍ ഈ ചിത്രം എഡിറ്റ് ചെയ്‌തെടുത്തെന്നും നടി പറയുന്നു. ഒരു മണിക്കൂര്‍ സമയം കൊണ്ടാണ് ചിത്രങ്ങളെല്ലാം എടുത്ത് എഡിറ്റിങ്ങ് പൂര്‍ത്തിയാക്കിയതെന്നും അഹാന കൃഷ്ണ ഹാഷ്ടാഗില്‍ പറയുന്നുണ്ട്. അഹാനയുടെ ചിത്രത്തിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തിയിരുന്നു. കുമ്പിടി സ്‌പോട്ടഡ് എന്നാണ് ആരാധകരില്‍ ചിലര്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. അഹാനയുടെ പോസ്റ്റിന് സുഹൃത്തുക്കളായ പേളി മാണി, റിമി ടോമി തുടങ്ങിയവരും കമന്റുകളുമായി എത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഒരിടവേളയ്ക്ക് ശേഷം ലൂക്ക എന്ന ചിത്രത്തിലൂടെയായിരുന്നു നടി തിരിച്ചുവരവ് നടത്തിയത്. ടൊവിനോ തോമസ് നായകനായ സിനിമ തിയ്യേറ്ററുകളില്‍ വിജയമായി മാറിയിരുന്നു. അഹാന അവതരിപ്പിച്ച നിഹാരിക എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലൂക്കയ്ക്ക് പിന്നാലെ പതിനെട്ടാം പടി എന്ന ചിത്രവും അഹാനയുടെതായി പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തിയ ചിത്രം ശങ്കര്‍ രാമകൃഷ്ണനാണ് സംവിധാനം ചെയ്തിരുന്നത്. സണ്ണി വെയ്ന്‍ നായകനാവുന്ന പിടികിട്ടാപ്പുളളിയാണ് അഹാന കൃഷ്ണയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം.


Click it and Unblock the Notifications











