അനിയത്തിമാര്‍ക്കൊപ്പമുളള രസികന്‍ ചിത്രവുമായി അഹാന! ഏറ്റെടുത്ത് ആരാധകര്‍
മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് അഹാന കൃഷ്ണകുമാര്‍. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ലൂക്ക എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തിലേക്ക് എത്തിയത്. ടൊവിനോ തോമസ് നായകനായ ചിത്രത്തിന്റെ വിജയം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ലൂക്കയ്ക്ക് പിന്നാലെ മോളിവുഡില്‍ വീണ്ടും സജീവമായിരുന്നു നടി. കഴിഞ്ഞ വര്‍ഷം പതിനെട്ടാം പടി എന്നൊരു ചിത്രവും അഹാനയുടെതായി പുറത്തിറങ്ങിയിരുന്നു.

ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരമാണ് അഹാന കൃഷ്ണ. കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ട് നടി എത്താറുണ്ട്. അഹാന കൃഷ്ണയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ഇത്തവണ ഒരു രസികന്‍ ചിത്രവുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. ഒരു ആരാധകന്‍ എഡിറ്റ് ചെയ്ത ഫോട്ടോയാണ് അഹാന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അഹാനയുടെയും സഹോദരിമാരുടെയും ഫോട്ടോയും അവരുടെ കുട്ടിക്കാലത്തെ ഫോട്ടോയും ചേര്‍ത്തുവെച്ചാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.
ഫോട്ടോയില്‍ അഹാനയുടെ കുട്ടിക്കാലം പെട്ടെന്ന് തിരിച്ചറിയാം. നടിയുടെ പുതിയ ചിത്രം ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ ഏറ്റെടത്തിരുന്നു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇത് ചെറിയ ഒരു ജനക്കൂട്ടം ആണല്ലോയെന്നാണ് അഹാന തന്നെ ക്യാപ്ഷനായി സൂചിപ്പിക്കുന്നത്. അഹാനയ്‌ക്കൊപ്പം ദിയ, ഇഷാനി, ഹന്‍സിക തുടങ്ങിയവരാണ് ചിത്രത്തിലുളളത്.
അഹാനയ്ക്കും ഹന്‍സികയ്ക്കും പുറമെ സഹോദരിമാരായ ഇഷാനിയും, ദിയയുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഡാന്‍സ് വീഡിയോകളും ടിക്ക് ടോക്ക് വീഡിയോകളുമൊക്കെയാണ് ഇവര്‍ പങ്കുവെക്കാറുളളത്. മക്കള്‍ക്കൊപ്പം കൃഷ്ണകുമാറും ഇടയ്ക്ക് വീഡിയോകളില്‍ എത്താറുണ്ട്. മകള്‍ക്ക് കട്ട സപ്പോര്‍ട്ടുമായാണ് അച്ഛന്‍ എത്താറുളളത്. നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്. തുടര്‍ന്ന് നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.


Click it and Unblock the Notifications