തരംഗമായ ഗാനത്തിനൊപ്പം അഹാനയുടെ കിടിലന്‍ ഡാന്‍സ്! ഏറ്റെടുത്ത് ആരാധകര്‍
ലോക് ഡൗണ്‍ സമയത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് അഹാന കൃഷ്ണ. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം നടി പങ്കുവെക്കാറുണ്ട്. അഹാനയുടെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഒരിടവേളയ്ക്ക് ശേഷം ലൂക്ക എന്ന ചിത്രത്തിലൂടെയായിരുന്നു കഴിഞ്ഞ വര്‍ഷം നടി സിനിമയില്‍ തിരിച്ചെത്തിയത്.
ടൊവിനോ തോമസ് നായകവേഷത്തില്‍ എത്തിയ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. ലോക് ഡൗണ്‍ നാളുകളില്‍ ഡാന്‍സ്, വര്‍ക്കൗട്ട് വീഡിയോകളുമായിട്ടാണ് അഹാന എത്താറുളളത്. മുന്‍പ് സഹോദരിമാര്‍ക്കൊപ്പമുളള അഹാനയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പം ചുവടുവെച്ചുകൊണ്ടായിരുന്നു ഇവര്‍ എത്തിയിരുന്നത്. അഹാന കൃഷ്ണയുടെതായി പുറത്തിറങ്ങിയ പുതിയ ഡാന്‍സ് വീഡിയോയും വൈറലായി മാറിയിരിക്കുകയാണ്. ഇത്തവണ ഒരു ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവെച്ചുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്. വീഡിയോയില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസും ബാദ്ഷയും ഒരുമിച്ച ഗേണ്ഡ ഫൂല്‍ എന്ന ഗാനത്തിനൊപ്പമാണ് അഹാന ചുവടുവെക്കുന്നത്.

രണ്ട് ഗെറ്റപ്പുകളിലാണ് വീഡിയോയില്‍ നടി എത്തുന്നത്. പാട്ടിനൊത്ത് അടിപൊളി ചുവടുകളാണ് അഹാന കളിക്കുന്നത്. ലോക് ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്ന സമയത്താണ് പുതിയ ഡാന്‍സ് വീഡിയോയുമായി അഹാന കൃഷ്ണ എത്തിയിരിക്കുന്നത്. അഹാനയുടെ വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി താരങ്ങളും ആരാധകരും എത്തിയിരുന്നു.

നവ്യ നായര്‍ അടക്കമുളളവര്‍ താരപുത്രിയുടെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയതിട്ടുണ്ട്. സൊണാലി ഭദൗരിയ തയ്യാറാക്കിയ കൊറിയോഗ്രാഫി തന്നെയാണ് അഹാനയും പിന്തുടരുന്നത്. മുന്‍പ് മക്കള്‍ക്കൊപ്പമുളള വീഡിയോകളും ചിത്രങ്ങളും അഹാനയുടെ പിതാവ് കൃഷ്ണകുമാറും പങ്കുവെച്ചിരുന്നു. മകള്‍ക്ക് വലിയ പിന്തുണയാണ് എപ്പോഴും നടന്‍ നല്‍കാറുളളത്.

അഹാനയ്ക്കൊപ്പം ഇഷാനി, ദിയ, ഹന്‍സിക തുടങ്ങിയവരാണ് ഡാന്‍സ് വീഡിയോകളുമായി എത്താറുളളത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് അഹാന കൃഷ്ണ. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരപുത്രിയാണ് അഹാന കൃഷ്ണ. ചിത്രത്തില്‍ ഫര്‍ഹാന്‍ ഫാസിലിന്റെ നായികയായി ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്.
മാസം 210 രൂപ എടുക്കാനുണ്ടോ? എങ്കിൽ നിങ്ങൾക്കും നേടാം വർഷം 60000 രൂപ പെൻഷൻ

ഒരിടവേളയ്ക്ക് ശേഷമാണ് ലൂക്ക എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം നടി തിരിച്ചെത്തിയത്. ടൊവിനോ തോമസ് നായക വേഷത്തില്‍ എത്തിയ സിനിമയില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. ചിത്രത്തില്‍ നിഹാരികയായുളള നടിയുടെ പ്രകടനം ശ്രദ്ധേയമായി മാറിയിരുന്നു. ലൂക്കയ്ക്ക് പിന്നാലെ പതിനെട്ടാം പടി എന്ന ചിത്രത്തിലും അഹാന അഭിനയിച്ചിരുന്നു.
ഷാരൂഖ് ഖാൻ സിനിമയിൽ നിന്ന് ഉണ്ടാക്കുന്ന കാശ് ഇരട്ടിയാക്കുന്നത് ഇങ്ങനെ; നിക്ഷേപ രഹസ്യങ്ങൾ പരസ്യമായി

സണ്ണി വെയ്ന്‍ നായകനാവുന്ന പിടികിട്ടാപ്പുളളിയാണ് അഹാനയുടെ എറ്റവും പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ മിക്കപ്പോഴും എത്താറുളള താരമാണ് അഹാന. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ആദ്യ ചിത്രത്തിന് പിന്നാലെ നിവിന്‍ പോളി ചിത്രത്തിലായിരുന്നു നടി അഭിനയിച്ചത്. അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലാണ് നിവിന്‍ പോളിക്കൊപ്പം അഹാന കൃഷ്ണ എത്തിയത്.
നിങ്ങൾ അംബാനിയാണെങ്കിൽ, ഞാൻ എലിസബത്ത് ടെയ്‌ലർ; നിത, മുകേഷ് അംബാനിയുടെ ജീവിത പങ്കാളിയായത് ഇങ്ങനെ


Click it and Unblock the Notifications