For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അതേടാ എനിക്ക് മലയാളം പറയാന്‍ നന്നായിട്ടറിയാം'! സൈബര്‍ ബൂളളീസിന് പ്രണയ ലേഖനവുമായി അഹാന

  |

  ലൂക്ക എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം ശ്രദ്ധേയ തിരിച്ചുവരവ് നടത്തിയ താരമാണ് അഹാന കൃഷ്ണ. ടൊവിനോ തോമസ് നായകനായ ചിത്രത്തില്‍ നിഹാരിക എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചിരുന്നത്. ലൂക്കയ്ക്ക് പിന്നാലെ മലയാളത്തില്‍ വീണ്ടും സജീവമായിരുന്നു താരം. കഴിഞ്ഞ വര്‍ഷം പതിനെട്ടാം പടി എന്നൊരു ചിത്രവും അഹാനയുടെതായി പുറത്തിറങ്ങിയിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് അഹാന.

  തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം താരം എത്താറുണ്ട്. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു അഹാന കൃഷ്ണ. കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ട് നടി എത്താറുണ്ട്. അഹാന കൃഷ്ണയുടെതായി വന്ന പുതിയ വീഡിയോയും ശ്രദ്ധേയമായി മാറിയിരുന്നു.

  സമൂഹ മാധ്യമങ്ങളിലെ സൈബര്‍ ആക്രണം നടത്തുന്നവര്‍ക്ക് പ്രണയ ലേഖനവുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. തന്റെ യൂടൂബ് ചാനലിലാണ് അഹാനയുടെ പുതിയ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. അടുത്തിടെ തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ഡൗണിനെയും സ്വര്‍ണവേട്ടയെയും ബന്ധപ്പെടുത്തി അഹാന പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

  ഇതേക്കുറിച്ച് മാന്യമായ ഭാഷയില്‍ ചിലര്‍ പ്രതികരിച്ചപ്പോള്‍ വളരെ മാശമായ ഭാഷയില്‍ നടിയെ അസഭ്യം പറഞ്ഞും വിമര്‍ശിക്കുകയും ചെയ്ത് ചിലര്‍ എത്തിയിരുന്നു. പിന്നാലെ ഇത്തരം സൈബര്‍ ആക്രമണങ്ങളോടുളള രസകരമായ പ്രതികരണവുമായിട്ടാണ് അഹാന എത്തിയിരിക്കുന്നത്.എ ലൗവ് ലെറ്റര്‍ ടു സൈബര്‍ ബുളളീസ് എന്നാണ് തന്റെ പുതിയ വീഡിയോയ്ക്ക് നടി പേരിട്ടിരിക്കുന്നത്.

  അതേസമയം താന്‍ നേരിട്ട സൈബര്‍ ആക്രമണത്തിനുളള പ്രതികരണമോ മറുപടിയോ അല്ല ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് നടി പറയുന്നുണ്ട്. താനൊരു ഇരയല്ലെന്നും മോശം വാക്കുകള്‍ ഉപയോഗിച്ച് തന്നെ ആക്രമിച്ചവര്‍ സ്വയം ലജ്ജിക്കണമെന്നും അഹാന പറയുന്നു. ഒരു മൊബൈല്‍ ഫോണും ആവശ്യത്തിലധികം സമയവും മറ്റൊരാളോട് അവരെ കുറിച്ച് തന്നെ വളരെ മോശമായി പറയുമ്പോള്‍ സന്തോഷം ലഭിക്കുകയും ചെയ്യുന്ന ആളാണ് നിങ്ങള്‍ എങ്കില്‍ നിങ്ങളും ഒരു സൈബര്‍ അറ്റാക്കര്‍ ആണെന്ന് അഹാന പറയുന്നു.

  നിങ്ങള്‍ ഇത്തരത്തില്‍ കമന്റുകള്‍ ഇടുമ്പോള്‍ അത് നിങ്ങള്‍ ആരാണെന്നും നിങ്ങളുടെ വ്യക്തിത്വം എന്താണെന്നുമാണ് കാണിക്കുന്നത്. എന്റെ വീട്ടുകാരെയല്ല, നിങ്ങളുടെ വീട്ടുകാരെയാണ് അത് പരിഹസിക്കുന്നത്. എനിക്കല്ല. നിങ്ങള്‍ക്കാണ് വളര്‍ത്ത് ദോഷം. നിങ്ങളുടെ കമന്റിന് 250 ലൈക്ക് കിട്ടിയില്ലെങ്കില്‍ ഈ ലോകത്ത് 250 സൈബര്‍ അറ്റാക്കര്‍മാര്‍ കൂടിയുണ്ടെന്നാണ് അതിന് അര്‍ത്ഥം എന്നും അഹാന പറയുന്നു.

  ഇനി തന്റെ ഈ വീഡിയോ കാണുമ്പോള്‍, പറഞ്ഞ കാര്യങ്ങള്‍ ഒന്നു പോലും മനസിലാക്കാതെ അപ്പോള്‍ ഇവള്‍ക്ക് മലയാളം പറയാന്‍ അറിയാം എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ 'ആ അതേടാ മലയാളം പറയാന്‍ നന്നായിട്ടറിയാം എന്ന് പറഞ്ഞുകൊണ്ടാണ് അഹാന തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്. അതേസമയം അഹാനയുടെ പുതിയ വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. അധികപേരും നടിയെ പിന്തുണച്ചുകൊണ്ടാണ് എത്തിയിരിക്കുന്നത്.

  അഹാനയ്ക്ക് പുറമെ സഹോദരിമാരായ ഹന്‍സിക, ഇഷാനി, ദിയ തുടങ്ങിയവരും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഡാന്‍സ് വീഡിയോകളും ടിക്ക് ടോക്ക് വീഡിയോകളുമൊക്കെയാണ് ഇവര്‍ പങ്കുവെക്കാറുളളത്. മക്കള്‍ക്കൊപ്പം കൃഷ്ണകുമാറും ഇടയ്ക്ക് വീഡിയോകളില്‍ എത്താറുണ്ട്. മകള്‍ക്ക് കട്ട സപ്പോര്‍ട്ടുമായാണ് അച്ഛന്‍ എത്താറുളളത്. നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്. തുടര്‍ന്ന് നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.

  Read more about: ahaana krishna
  English summary
  ahaana krishna reacted on cyber bullying in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X