നിങ്ങളുടെ ഭ്രാന്തന്‍ കമന്റുകള്‍ കൊണ്ട് ഞങ്ങളെ പിരിക്കാന്‍ നോക്കണ്ട! അഹാനയുടെ മറുപടി വൈറല്‍

By Prashant V R

മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ ഇഷ്ടമുളള താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. ലോക് ഡൗണ്‍ കാലത്തും നടനും കുടുംബവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നടന്റെയും മക്കളുടെതുമായി വരാറുളള മിക്ക പോസ്റ്റുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. കൃഷ്ണകുമാറിനെ പോലെ തന്നെ മലയാളത്തില്‍ തിളങ്ങിയ താരമാണ് മകള്‍ അഹാന. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു നടി അരങ്ങേറ്റം കുറിച്ചത്.

തുടര്‍ന്ന് നിരവധി ശ്രദ്ധേയ സിനിമകളില്‍ അഹാന കൃഷ്ണ അഭിനയിച്ചിരുന്നു. അഹാനയ്‌ക്കൊപ്പം തന്നെ സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക തുടങ്ങിയവരും എല്ലാവര്‍ക്കും സുപരിചിതരാണ്. ലോക് ഡൗണ്‍ കാലത്ത് ടിക്ക് ടോക്ക് ചെയ്തും ഡാന്‍സ് വീഡിയോകള്‍ പോസ്റ്റ് ചെയ്തുമെല്ലാം സഹോദരിമാര്‍ എത്തിയിരുന്നു.

അഹാനയ്‌യ്ക്ക് പുറമെ

അഹാനയ്‌യ്ക്ക് പുറമെ ഹന്‍സികയും ഇഷാനിയും അടുത്തിടെ മലയാള സിനിമയില്‍ അരങ്ങേറിയിരുന്നു. ലൂക്ക എന്ന ചിത്രത്തില്‍ അഹാനയുടെ ചെറുപ്പകാലം അവതരിപ്പിച്ചായിരുന്നു ഹന്‍സിക സിനിമയിലെത്തിയത്. പിന്നാലെ മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലൂടെ ഇഷാനിയും മോളിവുഡിലെത്തി. മക്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം പിന്തുണയുമായി കൃഷ്ണകുമാറും ഭാര്യ സിന്ധുവും ഒപ്പമുണ്ടാകാറുണ്ട്.

നിമിഷ നേരം കൊണ്ടാണ്

നിമിഷ നേരം കൊണ്ടാണ് ഇവര്‍ പങ്കുവെക്കാറുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ തരംഗമാവാറുളളത്. കഴിഞ്ഞ ദിവസം സഹോദരി ദിയ കൃഷ്ണയ്‌ക്കൊപ്പമുളള വീഡിയോയ്ക്ക് താഴെ ഒരാള്‍ കുറിച്ച കമന്റിന് അഹാന നല്‍കിയ മറുപടി വൈറലായിരുന്നു. ദിയ മറ്റ് സഹോദരങ്ങള്‍ക്കൊപ്പമുളള പോലെ അഹാനയ്‌ക്കൊപ്പം കംഫര്‍ട്ടബിള്‍ അല്ലെന്നായിരുന്നു ഇയാളുടെ കമന്റ്.

ഇതിന് അഹാന

ഇതിന് അഹാന നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായിരിക്കുന്നത്. "ഇടയ്ക്ക് വല്ലപ്പോഴും ഞങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ ചിലരുടെ മെസേജ് ഞാന്‍ കാണാറുണ്ട്. എന്റെ ഒരു സഹോദരിയെ മറ്റു സഹോദരിമാരുമായി താരതമ്യപ്പെടുത്തുന്ന സന്ദേശങ്ങള്‍. ഒരാളെക്കുറിച്ച് വെറുപ്പ് തോന്നിക്കുന്ന കമന്റിടുക. മറ്റേയാളെ വാനോളം പുകഴ്ത്തുക. അങ്ങനെയുളള എല്ലാവരോടുമായി എനിക്കൊന്നെ പറയാനുളളു.

ഞങ്ങള്‍ നാല് പേരും

ഞങ്ങള്‍ നാല് പേരും ഈ ഭൂമിയിലേക്ക് വന്നത് ഒരേയിടത്ത് നിന്നാണ്. നിങ്ങളുടെ ഭ്രാന്തന്‍ കമന്റുകള്‍ അതിന് ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. ഞങ്ങളുടെ പരസ്പര വിശ്വാസത്തെയും സ്‌നേഹത്തെയും നിങ്ങളുടെ കമന്റുകള്‍ ബാധിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ പ്ലീസ് അല്‍പ്പം മെച്യൂരിറ്റി കാണിക്കൂ. ഞാന്‍ യൂടുബില്‍ കണ്ട ഒരു കമന്റ് പങ്കുവെക്കുന്നു.

ദിയ മറ്റു സഹോദരങ്ങള്‍ക്കൊപ്പമുളള

ദിയ മറ്റു സഹോദരങ്ങള്‍ക്കൊപ്പമുളള പോലെ അഹാനയുമൊത്ത് കംഫര്‍ട്ടബിള്‍ അല്ല എന്നാണ് കമന്റ്. എത്ര വെറുപ്പ് പടര്‍ത്തുന്ന ചിന്തയാണ്. എനിക്ക് നിങ്ങളോട് സഹതാപം തോന്നുന്നു. നിങ്ങളുടെ യഥാര്‍ത്ഥ പേരോ മുഖമോ കാണിക്കാത്ത അക്കൗണ്ടില്‍ നിന്ന് ഇത്തരം കമന്റുകള്‍ ഇടുകയും അതുമൂലം രണ്ട് സഹോദരിമാര്‍ക്കുമിടയില്‍ ശത്രുത ഉടലെടുക്കുമെന്നുമാണോ നിങ്ങള്‍ പ്രതീക്ഷിച്ചത്. വിദ്യാഭ്യാസം നേടു, കുറച്ച് ബുദ്ധിയും ബോധവും നേടു. അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X