റോക്ക് ദി പാര്‍ട്ടി സോങിനൊപ്പം അഹാനയുടെ കിടിലന്‍ ഡാന്‍സ്! തരംഗമായി വീഡിയോ
ടൊവിനോ തോമസിന്റെ ലൂക്കയിലൂടെ അടുത്തിടെ തരംഗമായി മാറിയ നായികമാരില്‍ ഒരാളാണ് അഹാന കൃഷ്ണ. റൊമാന്റിക്ക് ത്രില്ലറായി പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ലൂക്കയ്ക്ക് പിന്നാലെ പതിനെട്ടാം പടി എന്ന ചിത്രവും നടിയുടെതായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെ നടിയുടെതായി ഇറങ്ങിയ പുതിയ വീഡിയോ ശ്രദ്ധേയമായിരുന്നു.

മൈ ഡെസ്റ്റിനേഷന്‍ ഒഫീഷ്യലിന്റെ ടീഷര്‍ട്ട് അണിഞ്ഞുകൊണ്ടുളള നടിയുടെ ഡാന്‍സ് വീഡിയോ ആണ് വന്നിരിക്കുന്നത്. പ്രകാശം പരക്കെട്ടെ എന്നാണ് ടീ ഷര്‍ട്ടില്‍ എഴുതി കാണിച്ചിരിക്കുന്നത്. മുന്‍പ് ഡാന്‍സിന് പുറമെ ഗായികയായും തിളങ്ങിയിട്ടുളള താരമാണ് അഹാന. വിസ്‌പേര്‍സ് ആന്‍ഡ് വിസില്‍ എന്ന പേരില്‍ 2017ലാണ് അഹാനയുടെതായി ഒരു സംഗീത ആല്‍ബം ഇറങ്ങിയിരുന്നത്.
അതേസമയം ലൂക്കയില്‍ നിഹാരിക എന്ന കഥാപാത്രമായിട്ടാണ് നടി അഭിനയിച്ചിരുന്നത്. നിഹാരിക എന്ന കഥാപാത്രം നടിയുടെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് അഹാന മലയാളത്തില്‍ തുടക്കമിട്ടത്. തുടര്‍ന്ന് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന നിവിന്‍ പോളി ചിത്രത്തിലും നടി അഭിനയിച്ചു. ലൂക്കയ്ക്ക് ശേഷം സണ്ണി വെയ്ന്‍ നായകനാകുന്ന പിടികിട്ടാപ്പുളളി എന്ന ചിത്രമാണ് നടിയുടെതായി വരാനിരിക്കുന്ന സിനിമ.


Click it and Unblock the Notifications