അഹാനയുടെ അതിമനോഹര ചിത്രം ഏറ്റെടുത്ത് ആരാധകര്‍! ചാക്കോച്ചന്റെ കമന്റ് വൈറല്‍
ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരപുത്രിയാണ് അഹാന കൃഷ്ണ. നടി കൃഷ്ണകുമാറിന്റെ മകളായ അഹാന ഒരിടവേളയ്ക്ക് ശേഷമാണ് ലൂക്ക എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം തിരിച്ചെത്തിയത്. ടൊവിനോ തോമസ് നായക വേഷത്തില്‍ എത്തിയ സിനിമയില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്.
ചിത്രത്തില്‍ നിഹാരികയായുളള നടിയുടെ പ്രകടനം ശ്രദ്ധേയമായി മാറിയിരുന്നു. ലൂക്കയ്ക്ക് പിന്നാലെ പതിനെട്ടാം പടി എന്ന ചിത്രത്തിലും അഹാന അഭിനയിച്ചിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് അഹാന കൃഷ്ണ. നടി പങ്കുവെക്കാറുളള മിക്ക ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാവാറുണ്ട്.

തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം അഹാന പങ്കുവെക്കാറുളളത്. ഇടയ്ക്കിടെ കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും അഹാന പോസ്റ്റ് ചെയ്യാറുണ്ട്. കൊറോണ സമയത്ത് അഹാന പങ്കുവെച്ച പുതിയൊരു ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. അതിമനോഹരമായ പുതിയ ചിത്രത്തിന് ആരാധകര്‍ക്കൊപ്പം താരങ്ങളും കമന്റുകളുമായി എത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഈ ചിത്രം താന്‍ കണ്ടതെന്ന് അഹാന കുറിച്ചിരുന്നു. ആര്‍ട്ട്, ക്രിയേറ്റിവിറ്റി, എന്നീ വാക്കുകള്‍ എനിക്ക് ഇഷ്ടമാണ്. ഇതൊരു തരത്തില്‍ എനിക്ക് അറിയാവുന്നിടത്തോളം വിശാല മനസ്‌കതയുളളതാണ്. അത് നമുക്ക് നല്‍കുന്ന സ്‌പേസ് കുറച്ചേറെ വലുതും ഒരിക്കലും അവസാനിക്കാത്തതുമാണെന്നും നടി ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരുന്നു.

ഈ ചിത്രം യാഥാര്‍ത്ഥ്യത്തില്‍ എന്നില്‍ നിന്നും ഒരുപാട് ആന്തരമുളളതാണ്. എന്നിരുന്നാലും ദൈവത്തിന് മാത്രമറിയാവുന്ന ഒരു നേരത്ത് ഇതുപോലെയാകാന്‍ അടുത്ത അവധിക്കാലത്തെങ്കിലും ഞാന്‍ ശ്രമിക്കുമെന്നും അഹാന കുറിച്ചിരിക്കുന്നു. ഇതോടൊപ്പം ആര്‍ട്ട് ചെയ്തിരിക്കുന്ന സൂര്യ കൃഷ്ണ എന്ന കലാകാരന് നന്ദി അറിയിച്ചിട്ടുമുണ്ട് താരം.

പിന്നാലെ അഹാനയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി താരങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു. കുഞ്ചാക്കോ ബോബന്‍, ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍, നിതിന്‍ ജോര്‍ജ്ജ്, വൈശാഖ് നായര്‍, പേളി മാണി തുടങ്ങിയവരാണ് എത്തിയിരുന്നത്. വോ മ്യാരക പൊളിയെന്നാണ് ചാക്കോച്ചന്‍ അഹാനയുടെ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലും അഹാന കൃഷ്ണ അഭിനയിച്ചിരുന്നു.

രണ്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും ടൊവിനോ തോമസ് ചിത്രം ലൂക്കയിലൂടെ നടി വീണ്ടും തിരിച്ചെത്തിയത്. സണ്ണി വെയ്ന്‍ നായകനാവുന്ന പിടികിട്ടാപ്പുളളിയാണ് അഹാനയുടെ എറ്റവും പുതിയ ചിത്രം. മലയാളത്തിലെ അരങ്ങേറ്റ ചിത്രത്തില്‍ ഫര്‍ഹാന്‍ ഫാസിലായിരുന്നു അഹാനയുടെ നായകന്‍. തുടര്‍ന്ന് ടൊവിനോ തോമസ്, നിവിന്‍ പോളി, സണ്ണി വെയ്ന്‍ തുടങ്ങിയവരുടെ സിനിമകളിലും നടി അഭിനയിച്ചു.


Click it and Unblock the Notifications