കടുവ രതീഷിനൊപ്പം അഹാനയുടെ വര്‍ക്കൗട്ട്! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

By Prashant V R

കൊറോണ കാലത്ത് വീട്ടു വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളും എത്തുന്നുണ്ട്. ബോധവല്‍ക്കരണത്തിനൊപ്പം തങ്ങളുടെ പുതിയ വിശേഷങ്ങളും എല്ലാവരും പങ്കുവെക്കുന്നു. നേരത്തെ കുഞ്ചാക്കോ ബോബന്‍, നവ്യാ നായര്‍, പൂര്‍ണിമ, രമേഷ് പിഷാരടി, ടൊവിനോ തോമസ് തുടങ്ങിയവരെല്ലാം വീട്ടില്‍ നിന്നുളള ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരുന്നു. എല്ലാവരും അപ്രതീക്ഷിതമായി കിട്ടിയ ഒഴിവുവേളകള്‍ ആസ്വദിക്കുകയാണ്.

ഒപ്പം ജനങ്ങളോട് വീട്ടില്‍ തന്നെ ഇരിക്കാനും താരങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. താരങ്ങളില്‍ നടി അഹാന കൃഷ്ണയുടെതായി വന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കുടുംബത്തിനൊപ്പമുളള വീഡിയോകളാണ് നടി പോസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം മക്കളുമൊത്ത് വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ അഹാനയുടെ പിതാവ് കൃഷ്ണകുമാറും പങ്കുവെച്ചിരുന്നു.

അഹാനയ്‌ക്കൊപ്പം

അഹാനയ്‌ക്കൊപ്പം ഇഷാനി, ദിയ, ഹന്‍സിക തുടങ്ങിയവരും വീഡിയോയില്‍ ഉണ്ടായിരുന്നു. കൃഷ്ണകുമാറിന് പിന്നാലെ അഹാനയും ഒരു വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ചിരുന്നു. കാഷ്വല്‍ ഈവനിംഗ് വര്‍ക്കൗട്ട് വിത്ത് മൈ പെറ്റ് രതീഷ് എന്നാണ് വീഡിയോക്കൊപ്പം നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഗൂഗിളില്‍ നിന്നും ത്രീഡി ഇമേജുകള്‍ എടുത്ത് വ്യൂ ഇന്‍ യുവര്‍ സ്‌പേസ് ആക്കിക്കൊണ്ട് ഒരു കടുവയെ ആണ് അഹാന വൃായാമം ചെയ്യുന്നതിന് അടുത്തായി പ്ലേസ് ചെയ്തിരിക്കുന്നത്.

നിരവധി കമന്റുകളാണ്

നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയായി വന്നിരിക്കുന്നത്. അഹാനയുടെ വീഡിയോയ്ക്ക് താഴെ സംവിധായകന്‍ ജിസ്, വിശാഖ് നായര്‍ തുടങ്ങിയവര്‍ കമന്റുകളുമായി എത്തിയിരുന്നു. കൂട്ടത്തില്‍ ആരാധകരുടെ കമന്റുകളും ശ്രദ്ധേയമായി മാറിയിരുന്നു. നാല് പെണ്‍മക്കള്‍ ഉളള വീട്ടില്‍ ആ അച്ഛന്‍ മിനിമം ഒരു പുലിയെ എങ്കിലും വളര്‍ത്തേണ്ടേ എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. അപ്പോ സുധീഷ് എവിടെപ്പോയ്, അവനെ വഴിയാധാരമാക്കിയോ എന്ന് മറ്റൊരാള്‍ കുറിച്ചിരിക്കുന്നു.

എഡിറ്റിങ്ങ് സിംഹമേ

എഡിറ്റിങ്ങ് സിംഹമേ എന്നാണ് മറ്റൊരു ആരാധകന്‍ കുറിച്ചിരിക്കുന്നത്. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരപുത്രിയാണ് അഹാന കൃഷ്ണ. നടി കൃഷ്ണകുമാറിന്റെ മകളായ അഹാന ഒരിടവേളയ്ക്ക് ശേഷമാണ് ലൂക്ക എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം തിരിച്ചെത്തിയത്.

ടൊവിനോ തോമസ്

ടൊവിനോ തോമസ് നായക വേഷത്തില്‍ എത്തിയ സിനിമയില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. ചിത്രത്തില്‍ നിഹാരികയായുളള നടിയുടെ പ്രകടനം ശ്രദ്ധേയമായി മാറിയിരുന്നു. ലൂക്കയ്ക്ക് പിന്നാലെ പതിനെട്ടാം പടി എന്ന ചിത്രത്തിലും അഹാന അഭിനയിച്ചിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് അഹാന കൃഷ്ണ.

സണ്ണി വെയ്ന്‍ നായകനാവുന്ന

സണ്ണി വെയ്ന്‍ നായകനാവുന്ന പിടികിട്ടാപ്പുളളിയാണ് അഹാനയുടെ എറ്റവും പുതിയ ചിത്രം. മലയാളത്തിലെ അരങ്ങേറ്റ ചിത്രത്തില്‍ ഫര്‍ഹാന്‍ ഫാസിലായിരുന്നു അഹാനയുടെ നായകന്‍. തുടര്‍ന്ന് ടൊവിനോ തോമസ്, നിവിന്‍ പോളി, സണ്ണി വെയ്ന്‍ തുടങ്ങിയവരുടെ സിനിമകളിലും നടി അഭിനയിച്ചു. രണ്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും ടൊവിനോ തോമസ് ചിത്രം ലൂക്കയിലൂടെ നടി വീണ്ടും തിരിച്ചെത്തിയത്.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X