ഡയലോഗ് തെറ്റുമ്പോള്‍ ടൊവിനോയോട് പറയുമായിരുന്നു അങ്ങനെയല്ല അതെന്ന്! ലൂക്കയെക്കുറിച്ച് അഹാന കൃഷ്ണ

By Prashant V R

ടൊവിനോ തോമസിന്റെതായി തിയ്യേറ്ററുകളിലേക്ക് എത്തിയ എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ലൂക്ക. സിനിമ മികച്ച പ്രതികരണം നേടികൊണ്ടാണ് മുന്നേറുന്നത്. റൊമാന്റിക്ക് ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഒരു ചിത്രമായിട്ടാണ് ലൂക്ക പുറത്തിറങ്ങിയിരുന്നത്. ലൂസിഫര്‍, ഉയരെ, വൈറസ്, ആന്‍ഡ് ഓസകര്‍ ഗോസ് ടൂ തുടങ്ങിയ സിനിമകള്‍ക്കും ശേഷം ടൊവിനോയുടെതായി ഇക്കൊല്ലം എത്തിയ അഞ്ചാമത്തെ ചിത്രം കൂടിയായിരുന്നു ലൂക്ക.

സിനിമയില്‍ ടൈറ്റില്‍ റോളില്‍ ടൊവിനോ എത്തിയപ്പോള്‍ നിഹാരിക എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് അഹാന കൃഷ്ണയാണ്. ഒരിടവേളയ്ക്ക് ശേഷമാണ് നടി മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുന്നത്. ലൂക്കയില്‍ ടൊവിനോയ്‌ക്കൊപ്പം കൈയ്യടി നേടുന്ന കഥാപാത്രമായാണ് അഹാന എത്തുന്നത്. അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ ചിത്രത്തെക്കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു.

ലൂക്ക

ലൂക്ക

നവാഗതനായ അരുണ്‍ ബോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ലൂക്ക. ഞാന്‍ സ്റ്റീവ് ലോപ്പസ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് അഹാന ലൂക്കയിലേക്ക് എത്തിയിരുന്നത്. ടൊവിനോ തോമസിനൊപ്പം നടി ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. പ്രണയ ജോഡികളായിട്ടാണ് ലൂക്കയില്‍ ഇരുവരും എത്തുന്നത്. രണ്ടു പേര്‍ക്കും അഭിനയ സാധ്യത ഏറെയുളള കഥാപാത്രം കൂടിയായിരുന്നു ലൂക്കയിലേത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കഴിഞ്ഞ് നീണ്ട ഗ്യാപ്പിന് ശേഷമാണ് അഹാന തിരിച്ചെത്തിയിരിക്കുന്നത്. ലൂക്ക തിയ്യേറ്ററുകളില്‍ ഹിറ്റായതോടെ അഹാനയും മലയാളത്തില്‍ തിളങ്ങിനില്‍ക്കുകയാണ്.

ഏകദേശം ഒരു അമ്പത് തവണ

ഏകദേശം ഒരു അമ്പത് തവണ

ലൂക്കയുടെ വിശേഷങ്ങളും ഷൂട്ടിംഗ് സമയത്ത് നടന്ന കാര്യങ്ങളുമൊക്കെയായിരുന്നു അഭിമുഖത്തില്‍ അഹാന പങ്കുവെച്ചിരുന്നത്. രണ്ട് വര്‍ഷത്തോളം സിനിമയുടെ സ്‌ക്രിപ്റ്റ് തന്റെ കൈയ്യിലുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ തിരക്കഥ കാണാപാഠം ആയിരുന്നുവെന്നു നടി പറഞ്ഞു. ഏകദേശം ഒരു അമ്പത് തവണ താന്‍ ലൂക്കയുടെ സ്‌ക്രിപ്റ്റ് വായിച്ചു കാണും. അതുകൊണ്ട് തന്നെ അഭിനയിക്കുന്ന സമയത്ത് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഷൂട്ടിംഗ് സമയത്ത് സംവിധായകനും എന്നെകൊണ്ട് ഡയലോഗ് പറയിപ്പിക്കാന്‍ എളുപ്പമായിരുന്നു. എന്റെ ഡയലോഗ് മാത്രമല്ല മറ്റുളളവരുടെതും എനിക്ക് അറിയാമായിരുന്നു.

ടൊവിനോയൊക്കെ ഡയലോഗ് തെറ്റിക്കുന്ന സമയം

ടൊവിനോയൊക്കെ ഡയലോഗ് തെറ്റിക്കുന്ന സമയം

ടൊവിനോയൊക്കെ ഡയലോഗ് തെറ്റിക്കുന്ന സമയത്ത് ഇതല്ല ഡയലോഗെന്ന് താന്‍ പറയാറുണ്ടായിരുന്നുവെന്ന് അഹാന പറഞ്ഞു. കൂടാതെ ലൂക്കയിലെ നിഹാരികയുമായി കണക്ട് ചെയ്യാന്‍ പറ്റുന്ന ഒത്തിരി ഫാകേഴ്‌സ് തന്റെ ക്യാരക്ടറിലും ഉണ്ടെന്നും നടി പറയുന്നു. സംസാര രീതിയായാലും ഇമോഷണലി ആയാലും താനുമായി സാമ്യമുളള കഥാപാത്രം കൂടിയാണ് നിഹാരിക. ആദ്യമായിട്ടാണ് നല്ല അഭിനയ സാധ്യതയുളള കഥാപാത്രം ലഭിച്ചതെന്നും പെര്‍ഫോം ചെയ്യാന്‍ വലിയ സ്‌കോപ്പുണ്ടായിരുന്നുവെന്നും നടി പറഞ്ഞു.

അഞ്ച് സിനിമകളില്‍ അഭിനയച്ചപ്പോഴും

അഞ്ച് സിനിമകളില്‍ അഭിനയച്ചപ്പോഴും

2017ല്‍ ലൂക്ക കമ്മിറ്റ് ചെയ്‌തെങ്കിലും 2019ലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചതെന്നും അഹാന കൃഷ്ണ പറഞ്ഞു. നല്ലൊരു ടീമായിരുന്നു അതെന്നും ജോലി ചെയ്യാന്‍ നല്ല കംഫര്‍ട്ട് ആയിരുന്നുവെന്നും നടി പറഞ്ഞു. ചെയ്ത നാല് സിനിമകളില്‍ നിന്നും നല്ല ഫ്രണ്ട്‌സിനെ ലഭിച്ചിരുന്നു. സ്റ്റീഫ് ലോപ്പസില്‍ നിന്നും മാത്രമാണ് അധികം ഫ്രണ്ട്‌സിനെ ലഭിക്കാതിരുന്നത്. എന്നിരുന്നാലും അഞ്ച് സിനിമകളില്‍ അഭിനയച്ചപ്പോഴും നല്ല എക്‌സ്പീരിയന്‍സാണ് ലഭിച്ചത്.

നല്ല സിനിമകള്‍ ചെയ്യാനാണ് താല്‍പര്യം

നല്ല സിനിമകള്‍ ചെയ്യാനാണ് താല്‍പര്യം

ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാറുളള കാര്യങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ അഹാന തുറന്നുപറഞ്ഞിരുന്നു. നല്ല സിനിമകള്‍ ചെയ്യാനാണ് താല്‍പര്യമെന്നും കഥാപാത്രങ്ങള്‍ നല്ലതാവണമെന്നും നടി പറയുന്നു. ചെയ്യുന്ന റോള്‍ ഏതാണെങ്കിലും ആ കഥാപാത്രത്തിന് സിനിമയില്‍ പ്രാധാന്യമുണ്ടായിരിക്കണം. ഒപ്പം സിനിമ തിരഞ്ഞെടുക്കുന്നതില്‍ അതിന്റെ സ്‌ക്രിപ്റ്റും നോക്കാറുണ്ടെന്നും അഭിമുഖത്തില്‍ അഹാന കൃഷ്ണ തുറന്നുപറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X