അഹാന കൃഷ്ണയെ ഞെട്ടിച്ച് പൃഥ്വിരാജ്! ഫാന്‍ ഗേളിന് ലഭിച്ച മികച്ച സമ്മാനം! നന്ദി പറഞ്ഞ് താരപുത്രി!

കൃഷ്ണകുമാറിന് പിന്നാലെയായാണ് അഹാന കൃഷ്ണയും സിനിമയിലേക്ക് എത്തിയത്. ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു താരപുത്രിയുടെ അരങ്ങേറ്റം. ലൂക്ക എന്ന ചിത്രത്തിലൂടെയായിരുന്നു അഹാനയുടെ കരിയര്‍ മാറി മറിഞ്ഞത്. നിഹാരികയായി അഹാന ജീവിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. തലസ്ഥാനത്തെ കൊവിഡ് വ്യാപനത്തെക്കുറിച്ച് പറഞ്ഞെത്തിയ പോസ്റ്റിന് ശേഷമായാണ് അഹാനയെ വിമര്‍ശിച്ച് പലരും എത്തിയത്.

തനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും വിമര്‍ശനങ്ങളുമായെത്തുന്നവര്‍ക്കും മറുപടിയുമായും അഹാന എത്തിയിരുന്നു. എ ലവ് ലെറ്റര്‍ റ്റു സൈബര്‍ ബുള്ളീസ് എന്ന പേരിലായിരുന്നു താരപുത്രി വീഡിയോ പോസ്റ്റ് ചെയ്തത്. പേരോ, മുഖമോ വ്യക്തിത്വമോ ഇല്ലാച്ച സൈബര്‍ ഗുണ്ടകള്‍ക്കായി ഈ വീഡിയോ സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞായിരുന്നു അഹാന എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലായി മാറിയിരുന്നു. അഹാനയെ പിന്തുണച്ചെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. സംവിധായകനായ സന്തോഷ് ശിവനും അഹാനയുടെ വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു.

പൃഥ്വിരാജിന്റെ പിന്തുണ

പൃഥ്വിരാജിന്റെ പിന്തുണ

അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരാറുണ്ട് പല താരങ്ങള്‍ക്കും. കൊവിഡ് 19 നുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിനെക്കുറിച്ച് പറഞ്ഞെത്തിയ അഹാനയെ വിമര്‍ശിച്ച് നിരവധി പേരായിരുന്നു എത്തിയത്. തനിക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്ക് മറുപടിയുമായെത്തിയ അഹാനയുടെ വീഡിയോ പൃഥ്വിരാജും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. അഹാനയെ ടാഗ് ചെയ്തായിരുന്നു പൃഥ്വി വീഡിയോ പോസ്റ്റ് ചെയ്തത്.

ഷെയര്‍ ചെയ്യാന്‍ പറഞ്ഞിട്ടില്ല

ഷെയര്‍ ചെയ്യാന്‍ പറഞ്ഞിട്ടില്ല

അദ്ദേഹത്തിനോട് താന്‍ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ പറഞ്ഞിരുന്നില്ലെന്ന് അഹാന പറയുന്നു. ഇന്ന് എഴുന്നേറ്റത് തന്നെ ഈ വലിയ സര്‍പ്രൈസ് കണ്ടാണ്. എല്ലാ കാര്യത്തിലും കൃത്യമായ നിലപാടുകളുള്ള പൃഥ്വിരാജ് തന്റെ പോസ്റ്റ് ഷെയര്‍ ചെയ്തതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് അഹാന പറയുന്നു. പൃഥ്വിക്ക് നന്ദി അറിയിച്ചുള്ള പോസ്റ്റുമായാണ് താരപുത്രി എത്തിയത്. പേളി മാണി, അനുപമ പരമേശ്വരന്‍, റിമി ടോമി, ആര്യ, രശ്മി സോമന്‍ തുടങ്ങിയവരും അഹാനയുടെ പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായെത്തിയിരുന്നു.

Recommended Video

Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam
ഫാന്‍ ഗേളാണ്

ഫാന്‍ ഗേളാണ്

പൃഥ്വിരാജിനെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് നേരത്തെ അഹാന പറഞ്ഞിരുന്നു. ഫാന്‍ ഗേളെന്ന നിലയില്‍ തനിക്ക് ലഭിച്ച മികച്ച സന്തോഷം കൂടിയാണിത്. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രം റിലീസ് ചെയ്ത സമയത്ത് അദ്ദേഹത്തെ വിവാഹം ചെയ്യാനാഗ്രഹിച്ചിരുന്നു താനെന്ന് താരം പറഞ്ഞിരുന്നു. പതിനെട്ടാം പടിയില്‍ പൃഥ്വിരാജിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിക്കാനായി അവസരം ലഭിച്ചപ്പോഴും അഹാന ആ സന്തോഷം പ്രകടിപ്പിച്ചിരുന്നു. പൃഥ്വിരാജ് മാത്രമല്ല സന്തോഷ് ശിവനും അഹാനയുടെ വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു. ഗുഡ് പോയന്റെന്നായിരുന്നു സംവിധായകന്റെ കമന്റ്.

 ലോക് ഡൗണിനെക്കുറിച്ച്

ലോക് ഡൗണിനെക്കുറിച്ച്

കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെയായിരുന്നു തലസ്ഥാന നഗരിയില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. സ്വര്‍ണ്ണക്കടത്തും ട്രിപ്പിള്‍ ലോക് ഡൗണും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലുള്ള പോസ്റ്റുമായാണ് നേരത്തെ അഹാന എത്തിയത്. ഈ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെയായാണ് താരപുത്രിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. മികച്ച ആരാധകപിന്തുണയുള്ള അഭിനേത്രിയെന്ന നിലയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X