For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൂക്ക ടീമിലെ രണ്ട് പേര്‍ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് വിഷമമായി! വെളിപ്പെടുത്തി അഹാന

  |

  ഒരിടവേളയ്ക്ക് ശേഷം ലൂക്കയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ താരമാണ് അഹാന കൃഷ്ണ. ടൊവിനോ തോമസ് നായകനായ ചിത്രത്തില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചിരുന്നത്. ലൂക്കയില്‍ നിഹാരിക എന്ന കഥാപാത്രമായി നടി എല്ലാവരുടെയും മനസ് കീഴടക്കിയിരുന്നു. സിനിമ കണ്ട പ്രേക്ഷകരില്‍ ലൂക്കയുടെയും നിഹാരികയുടെയും പ്രണയം ഒരു നൊമ്പരമായി അവശേഷിച്ചിരുന്നു. അരുണ്‍ ബോസ് സംവിധാനം ചെയ്ത ചിത്രത്തിന് തിയ്യേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

  കഴിഞ്ഞ വര്‍ഷം ജൂണ്‍ 28നായിരുന്നു ലൂക്ക റിലീസ് ചെയ്തിരുന്നത്. സിനിമ പുറത്തിറങ്ങി ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. ലൂക്കയുടെ ഒന്നാം വാര്‍ഷികത്തില്‍ സിനിമയുമായി ബന്ധപ്പെട്ട തന്റെ ഓര്‍മ്മകള്‍ അഹാന കൃഷ്ണ പങ്കുവെച്ചിരുന്നു. തന്റെ യുടൂബ് ചാനലിലൂടെയാണ് നടി സിനിമയെക്കുറിച്ച് മനസുതുറന്നത്.

  കന്നി ചിത്രമല്ലെങ്കിലും തന്നെ ഒരു അഭിനേത്രിയായി അടയാളപ്പെടുത്തിയ സിനിമ എന്ന നിലയില്‍ ലൂക്ക എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് അഹാന തന്റെ വീഡിയോയില്‍ പറയുന്നു. ലൂക്കയുടെ റിലീസിനോടടുത്ത് നേരിട്ട സമ്മര്‍ദ്ദത്തെക്കുറിച്ചും അഹാന തുറന്നുപറഞ്ഞു. സിനിമയുടെ റിലീസിന് മുന്‍പ് പുറത്തുവിട്ട ഒരേ കണ്ണാന്‍ എന്ന പാട്ടിനെക്കുറിച്ച് വന്ന അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് അഹാന പറയുന്നത്.

  പാട്ടിനെക്കുറിച്ചുളള കമന്റുകളില്‍ നായികയുടെ പ്രകടനത്തെക്കുറിച്ച് മോശം അഭിപ്രായങ്ങള്‍ വന്നപ്പോള്‍ കാര്യമായി എടുത്തിരുന്നില്ല എന്ന് അഹാന പറഞ്ഞു. അന്ന് ലൂക്ക ടീമിലെ ടൊവിനോ അടക്കമുളള ഭൂരിഭാഗം ആളുകളും എന്നോട് പറഞ്ഞത് ഇതൊക്കെ വിട്ടുകള കാര്യമായി എടുക്കണ്ട എന്നായിരുന്നു. അത് എനിക്ക് കൂടുതല്‍ ശക്തിതന്നിരുന്നു.

  എന്നാല്‍ പാട്ടിറങ്ങിയ അന്ന് രാത്രി എന്റെ ടീമിലെ രണ്ട് പേര്‍ എന്നെ വിളിച്ചിട്ട് അവര്‍ പറഞ്ഞുകൂടായിരുന്ന ചില കാര്യങ്ങള്‍ പറഞ്ഞു. കമന്റ് ഒകെ കണ്ടില്ലേ അഹാനയ്‌ക്കെതിരെ ചില നെഗറ്റീവ് ഇമേജ് ഉണ്ട് എന്നെല്ലാമാണ് അവര്‍ പറഞ്ഞത്. അങ്ങനെ രണ്ടുപേര്‍ പറഞ്ഞപ്പോള്‍ എനിക്ക് കുറച്ച് വിഷമമായി.കാരണം നമ്മള്‍ എല്ലാവരും ഒരു ടീം ആണ്.

  'കോശിയെ വിറപ്പിച്ചുനിര്‍ത്തിയ കണ്ണമ്മയുടെ ഡയലോഗ്'! ആ രംഗത്തിന്റെ അറിയാകഥ പറഞ്ഞ് ഗൗരി നന്ദ

  അങ്ങനെ നില്‍ക്കുമ്പോള്‍ ഒരാള്‍ക്ക് അവസാന നിമിഷം ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ചൂണ്ടിക്കാണിക്കുന്നതല്ലല്ലോ ടീം വര്‍ക്ക് എന്ന് പറയുന്നത്. അതുവരെ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ കുറച്ച് വെര്‍ച്വല്‍ കമന്റുകളില്‍ ഒതുങ്ങിനില്‍ക്കുന്ന കുറച്ച് പ്രശ്‌നങ്ങളായിരുന്നു. പക്ഷേ എന്റെ ടീമില്‍ തന്നെയുളളവര്‍ ഇത്തരത്തില്‍ പെരുമാറുമ്പോള്‍ അതെന്നെ ബാധിക്കാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ലൂക്ക ഇറങ്ങുന്നത് വരെ ഞാന്‍ വളരെയധികം സമ്മര്‍ദ്ദത്തിലായിരുന്നു.

  ആളുകള്‍ ഒരു മൂന്ന് മിനിറ്റ് പാട്ടിനേക്കാള്‍ കൂടുതല്‍ ഒരു രണ്ടര മണിക്കൂര്‍ എന്നെ കണ്ടുകഴിയുമ്പോള്‍ എന്താണ് അവര്‍ക്ക് പറയാനുളളതെന്ന് കേള്‍ക്കാന്‍ എനിക്ക് റീലിസ് വരെ കാത്തിരിക്കണമായിരുന്നു. സിനിമ ഇറങ്ങി നാളുകള്‍ക്ക് ശേഷം ആ പാട്ടിന് താഴെയുളള കമന്റുകള്‍ വായിക്കുമ്പോള്‍ അതില്‍ അഹാനയെ അഭിനന്ദിച്ചുകൊണ്ടുളള കമന്റുകള്‍ക്കാണ് ഏറെ ലൈക്ക് കിട്ടിയിരിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണ്. സമയം ഒരുപാട് കാര്യങ്ങള്‍ തെളിയിക്കും. എന്നാണ് ഇതില്‍ നിന്ന് താന്‍ പഠിച്ച കാര്യമെന്നും അഹാന കൃഷ്ണ വീഡിയോയില്‍ പറഞ്ഞു.

  'പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതില്‍ അസാമാന്യ പ്രതിഭാശാലിയായിരുന്നു അദ്ദേഹം'

  Read more about: ahaana krishna
  English summary
  ahaana krishna talks about luca movie first anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X