അഹാന കൃഷ്ണ ദുല്‍ഖറിന്‍റെ കുറുപ്പിനെ ട്രോളിയോ? ശരിക്കും സംഭവിച്ചത് ഇതാണ്! ആ പേജ് വ്യാജമാണ്!
യുവഅഭിനേത്രികളില്‍ പ്രധാനികളിലൊരാളായ അഹാന കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. തലസ്ഥാന നഗരിയില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയ താരത്തിന്റെ പോസ്റ്റ് വന്‍വിവാദമായി മാറിയിരുന്നു. താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുന്നയിച്ചായിരുന്നു ഒരുവിഭാഗം എത്തിയത്. തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയുമായി താരവും പിന്നീട് എത്തിയിരുന്നു. പൃഥ്വിരാജ്, സന്തോഷ് ശിവന്‍, കാളിദാസ് ജയറാം, മാളവിക തുടങ്ങി നിരവധി പേരായിരുന്നു താരപുത്രിയുടെ വീഡിയോ പങ്കുവെച്ച് പിന്തുണ അറിയിച്ച് എത്തിയത്.
ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമയായ കുറുപ്പിന്റെ സ്‌നീക് പീക് പ്രമോ വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ വിവരങ്ങളെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിരുന്നു. പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖറായിരുന്നു പുതിയ പ്രമോ പങ്കുവെച്ച് എത്തിയത്. ക്ഷണനേരം കൊണ്ടായിരുന്നു ഈ വീഡിയോ വൈറലായി മാറിയത്.
നല്ല വിഡിയോ പക്ഷേ മോശം തമ്പ്നെയിൽ - നിങ്ങളെന്നു പഠിക്കും ?' എന്നായിരുന്നു അഹാനയുടെ കമന്റ്. അതിന് താഴെ കുറുപ്പിന്റെ ഒഫിഷ്യൽ അക്കൗണ്ട് എന്ന അവകാശപ്പെടുന്ന പേജിൽ നിന്ന് 'അതിന് നീയേതാ ?' എന്ന് മറുപടി കമന്റ് വന്നിരുന്നു. ഇതോടെയായിരുന്നു താരം കമന്‍റ് ഡിലീറ്റ് ചെയ്തത്. അഹാന കമന്‍റ് ഡിലീറ്റ് ചെയ്തുവെങ്കിലും സ്ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

Recommended Video
കുറുപ്പ് സിനിമയുടെ അണിയറപ്രവര്‍ത്തകരോടുള്ള അടുപ്പത്തില്‍ നിന്നായിരുന്നു അഹാന ഇങ്ങനെ ചോദിച്ചത്. അഹാനയുടെ അടുത്ത സുഹൃത്ത് കൂടിയായ നിമിഷ് രവിയാണ് കുറുപ്പിന്റെ ഛായാഗ്രാഹകന്‍. അഹാന നായികയായെത്തിയ ലൂക്കയുടെ ഛായാഗ്രാഹകന്‍ നിമിഷായിരുന്നു . ഇന്‍സ്റ്റഗ്രാം പോസ്റ്റിനുള്ള മറുപടിയായാണ് തമാശയായി ഇക്കാര്യം സൂചിപ്പിച്ചത്.
അഹാന കൃഷ്ണയ്ക്ക് മറുപടി നല്‍കിയത് കുറുപ്പ് സിനിമയുടെ അണിയറപ്രവര്‍ത്തകരാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചത്. ഇത് പിന്നാലെയായാണ് വിശദീകരണവുമായി കുറുപ്പ് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ എത്തിയത്. കുറുപ്പ് മുവി എന്ന പേരിലാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എന്നും മറ്റ് അക്കൗണ്ടുകള്‍ ഒഫീഷ്യല്‍ അല്ലെന്നമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.


Click it and Unblock the Notifications











