»   » മോഹന്‍ലാലിനോടൊപ്പം സെല്‍ഫിയെടുക്കാനായി അച്ഛനെ കാണാനെത്തിയ അഹാന, ഫോട്ടോ വൈറലാവുന്നു !

മോഹന്‍ലാലിനോടൊപ്പം സെല്‍ഫിയെടുക്കാനായി അച്ഛനെ കാണാനെത്തിയ അഹാന, ഫോട്ടോ വൈറലാവുന്നു !

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കൃഷ്ണകുമാര്‍. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി നിറഞ്ഞു നിന്നിരുന്ന താരം ഇപ്പോള്‍ മോഹന്‍ലാല്‍ ലാല്‍ ജോസ് ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അച്ഛനെ കാണാനെന്നും പറഞ്ഞ് സെറ്റിലെത്തിയ അഹാനയുടെ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് കൃഷ്ണകുമാറിന്റെ മൂത്തപുത്രിയായ അഹാന. ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ് അഹാന സിനിമയിലേക്കെത്തിയത്. സിനിമാകുടുംബത്തിലെ അടുത്ത തലമുറ സിനിമയില്‍ വരുന്നത് സ്വാഭാവികമായ കാര്യമാണ്. കൃഷ്ണകുമാറിന്റെ മകളെയും പ്രേക്ഷകര്‍ വളരെ പെട്ടെന്നു തന്നെ സ്വീകരിച്ചു.

ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച അഹാന ഇപ്പോള്‍ നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയായാണ് അഹാന വേഷമിടുന്നത്. വെളിപാടിന്റെ പുസ്തകത്തിന്റെ ലൊക്കേഷനിലെത്തിയ അഹാനയുടെ സെല്‍ഫി ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു. ചിത്രത്തില്‍ തന്റെ അച്ഛനും അഭിനയിക്കുന്നുണ്ട്. അച്ഛനെ കാണാനായാണ് താന്‍ സെറ്റിലേക്കത്തിയതെനനും അഹാന പറയുന്നു.

Ahana

വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് കൃഷ്ണകുമാര്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കൃഷ്ണകുമാറിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും സംവിധായകന്‍ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

English summary
Actress Ahaana Krishna had a fangirl moment recently, when she got to get a photograph of herself clicked with Mohanlal.The photo sees the actress in casuals, while Mohanlal is in his Velipadinte Pustakam look. Not surprising, since the photo is from the location of the same film. "My dad, Krishnakumar, is part of the movie and I was visiting the set when I spotted Mohanlal," Ahaana reveals. Krishnakumar plays an interesting character in the movie, she has posted on her facebook page, along with sharing a picture of him with Lal Jose.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X