Mohanlal: മോഹൻലാലിലെ പാട്ട് പാടി അഹാന!! താരത്തിന്റെ ഗാനം വൈറൽ, വീഡിയോ കാണാം..
ആഹാന പാട്ട് പാടുന്നതിന്റെ വീഡിയോ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചിട്ടുമുണ്ട്.
ഇപ്പോൾ മലയാളികൾ ഒന്നാകെ മൂളുന്നത് മോഹൻലാൽ എന്ന ചിത്രത്തിലെ ലാലേട്ട ലാലലാ എന്ന ഗാനമാണ്. ഗാനം പുറത്തിറങ്ങി നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ചലച്ചിത്രം താരം ഇന്ദ്രജിത്തിന്റെ മകൾ പ്രാർഥനയാണ് ഈ മനോഹര ഗാനം പാടിയിരിക്കുന്നത്. ഇപ്പോഴിത ഇതേ ഗാനം പാടി യുവ നടി അഹാന കൃഷ്ണകുമാർ രംഗത്തെത്തിയിട്ടുണ്ട്. ആഹാന പാട്ട് പാടുന്നതിന്റെ വീഡിയോ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചിട്ടുമുണ്ട്. താരത്തിന്റെ പാട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ആദ്യം ഗാനത്തിന്റെ ഓഡിയോയാണ് പുറത്തു വന്നത് അതിനു മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ജനങ്ങളിൽ ആകാംന്റ ജനിപ്പിക്കാൻ പ്രാർഥനയുടെ ഗാനത്തിന് കഴിഞ്ഞിരുന്നു. കൂടാതെ മോഹൻലാലെ എല്ലാ ഗാനങ്ങൾക്കും മികച്ച പ്രേക്ഷക ശ്രദ്ധയായിരുന്നു ജനിച്ചിരുന്നത്. എല്ലാ പാട്ടുകളും സോഷ്യൽ മീഡിയയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.
ലാലേട്ടൻ ആരാധികയുടെ കഥപറയുപന്ന ചിത്രമാണ് മോഹൻലാൽ. മഞ്ജുവാര്യർ, ഇന്ദ്രജിത്ത് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം തിയേറ്ററുകളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി ഓടുകയാണ്. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനുട്ടി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ഭർത്താവ് സേതുമാധവനായിട്ടാണ് ഇന്ദ്രജിത്ത് എത്തുന്നത്. മണിയന്‍പ്പിളള രാജു, ബാലചന്ദ്ര മേനോന്‍,സലീകുമാര്‍,അജുവര്‍ഗീസ്,ഹരീഷ് കണാരന്‍,സൗബിന്‍ ഷാഹിര്‍,കെപിഎസി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.


Click it and Unblock the Notifications