അനിയത്തിയുടെ സ്കൂളിൽ പോയ അഹാനയ്ക്ക് കിട്ടിയത് സൂപ്പർ പണി!! വീഡിയോ കാണാം
മുന്‍പും അഹാനയുടെയും സഹോദരിമാരുടെയും ഡാന്‍സ് വീഡിയോ വൈറലായിരുന്നു.
നടൻ കൃഷ്ണ കുമാറിന്റെ നാലു പെൺമക്കൾ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. മൂത്തമകൾ അഹാന സിനിമയിൽ നടിയായി തിളങ്ങിയപ്പോൾ അനിയത്തിമാർ നൃത്തം, ഡബ്സ്മാഷിലൂടെയാണ് പ്രേക്ഷകരുടെ ഹൃദയത്തിൽ കയറികൂടിയത്. ഇവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത എല്ലാ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ഈ താരസുന്ദരിമാരുടെ വീഡിയോയാണ്. മക്കൾ മാത്രമല്ല അച്ഛൻ കൃഷ്ണ കുമാറും അമ്മ സിന്ധുവും ഈ വീഡിയോയിൽ ഉണ്ട്. അനിയത്തി ദിയയുടെ സ്കൂളിലെത്തിയ അഹാനയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. കുട്ടികൾ ഓട്ടോഗ്രാഫിനായി താരത്തെ മൂടിയിരിക്കുകയാണ്. കൂടാതെ ചില കുട്ടികൾ ആന്റി എന്നു വിളിക്കുന്നതും വീഡിയോയിലൂടെ കേൾക്കാൻ സാധിക്കുന്നുണ്ട്.
പിന്നെ വൈറലായിരിക്കുന്നത് ഇവരുടെ നൃത്തമാണ്. ദഡക്ക് എന്ന ചിത്രത്തിലെ ഫാസ്റ്റ് നമ്പറിനാണ് അഹാനയും സഹോദരിമാരും ചുവടുവയ്ക്കുന്നത്. "ഒരേയിടത്ത് നിന്ന് വരുന്നു എന്നതിന് പുറമെ നൃത്തമാണ് ഞങ്ങളെ ഒന്നിപ്പിക്കുന്നത്.. ഇതാ സിങ്കാത്ത്" എന്ന അടിക്കുറിപ്പോടെയാണ് അഹാന ഡാന്‍സ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുൻപും ആഹാനയുടേയും സഹോദരിമാരുടേയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറവലായിരുന്നു.


Click it and Unblock the Notifications