For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്‍സ്റ്റഗ്രാമില്‍ ഇടാന്‍ സ്റ്റോറി കിട്ടിയോന്ന് ടൊവിനോയോട് അഹാന! നടന്റെ മറുപടി! വീഡിയോ

    |

    ടൊവിനോ തോമസിന്റെതായി തിയ്യേറ്ററുകളിലേക്ക് എത്തിയ എറ്റവും പുതിയ ചിത്രമാണ് ലൂക്ക. റൊമാന്റിക്ക് ത്രില്ലറായ സിനിമ തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ലൂക്കയില്‍ പ്രണയ ജോഡികളായിട്ടാണ് ടൊവിനോയും അഹാന കൃഷ്ണയും അഭിനയിച്ചിരുന്നത്. ഇവരുടെ പ്രകടനത്തെ പ്രശംസിച്ചാണ് അധികപേരും സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. അതേസമയം അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയൊരു വീഡിയോ വൈറലായി മാറിയിരുന്നു.

    ഇട്ടിമാണിയില്‍ മോഹന്‍ലാല്‍ എത്തുന്നത് കാറ്ററിംഗുകാരനായി? സൂപ്പര്‍താര ചിത്രം അവസാന ഘട്ടത്തില്‍

    ലൂക്കയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നെടുത്ത ഒരു വീഡിയോ ആയിരുന്നു നടി പോസ്റ്റ് ചെയ്തത്. കൊച്ചി കായലിന് സൈഡില്‍ നിന്നെടുത്ത വീഡിയോയില്‍ ടൊവിനോയെ ആണ് കാണിക്കുന്നത്. മൊബൈലില്‍ പുറംകാഴ്ചകള്‍ വീഡിയോ എടുത്തുകൊണ്ടിരിക്കുകയാണ് നടന്‍. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ ഇടാന്‍ സ്‌റ്റോറി കിട്ടിയോ എന്ന് അഹാന ചോദിക്കുന്നുണ്ട്. ഇല്ലെന്നായിരുന്നു ടൊവിനോയുടെ മറുപടി.

    luca movie
    ടൊവിനോ ചിത്രം ലൂക്കയുടെ റിവ്യൂ | filmibeat Malayalam

    നവാഗതനായ അരുണ്‍ ബോസായിരുന്നു ലൂക്ക സംവിധാനം ചെയ്തിരുന്നത്. ടൊവിനോയ്‌ക്കൊപ്പം അഹാന ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ലൂക്ക. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നടി മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ടൊവിനോ തോമസിന്റെ ഈ വര്‍ഷത്തെ അഞ്ചാമത്തെ സിനിമയായിട്ടാണ് ലൂക്ക പുറത്തിറങ്ങിയിരുന്നത്.

    മഴയോട് ചേര്‍ന്ന് ഞാന്‍ നിന്നു! സിത്താരയുടെ ആലാപനത്തില്‍ പതിനെട്ടാം പടിയിലെ മനോഹര ഗാനം! കാണൂ

    തെലുങ്കില്‍ കല്യാണി പ്രിയദര്‍ശന്‍ വീണ്ടും! ഷര്‍വാനന്ദ് നായകനാവുന്ന രണരംഗത്തിന്റെ ടീസര്‍ പുറത്ത്

    English summary
    ahana krishna posted luca movie location video
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X