മാലിയില്‍ അവധി ആഘോഷിച്ച് അഹാന കൃഷ്ണ! നടിയുടെ എറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത്
ലൂക്ക എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം തിളങ്ങിയ താരമാണ് അഹാന കൃഷ്ണ. ടൊവിനോ തോമസ് നായകനായ സിനിമയില്‍ നിഹാരികയായി ശ്രദ്ധേയ പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവാണ് അഹാന നടത്തിയത്. ലൂക്കയ്ക്ക് പുറമെ പതിനെട്ടാം പടി എന്ന ചിത്രവും നടിയുടെതായി പുറത്തിറങ്ങിയിരുന്നു. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളത്തിലേക്ക് എത്തിയത്.

തുടര്‍ന്ന് നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും ടൊവിനോ ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തിയത്. സണ്ണി വെയ്ന്‍ നായകനാവുന്ന പിടികിട്ടാപ്പുളളിയാണ് അഹാനയുടെ എറ്റവും പുതിയ ചിത്രം. സിനിമാത്തിരക്കുകള്‍ക്കിടെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അഹാന.
തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ നടി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്. അഹാനയുടെതായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങള്‍ വൈറലായിരുന്നു. മാലിദ്വീപില്‍ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. ചിത്രങ്ങള്‍ക്കൊപ്പം ഒരു വീഡിയോയും നടി പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications