Mohanlal: വർഷങ്ങൾക്കെന്തൊരു വേഗത... അഹാനയും സഹോദരിമാരും വീണ്ടും ലാലേട്ടനോടൊപ്പം

അഹാനയും രണ്ടു സഹോദരിമാരും മാത്രമാണ് ലാലിനോടൊപ്പം ചിത്രത്തിലുണ്ടായിരുന്നത്

വർഷങ്ങൾ വളരെ വേഗമാണ് കടന്നു പോകുന്നത്. ചില സംഭവവങ്ങൾ ഇന്നലെ നടന്നതു പോലെ തോന്നും എന്നാൽ അതിനു വർഷങ്ങളുടെ പഴക്കമുണ്ടായിരിക്കും. അപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് മോഹൻ ലാലിനോടൊപ്പമുളള അഹാനയുടേയും സഹോദരിമാരുടേയും ചിത്രങ്ങളാണ്.

ahana and sisters

2003 ൽ മോഹൻ ലാലിനോടൊപ്പമുളള ചിത്രവും കഴിഞ്ഞ ദിവസത്തെ ചിത്രവുമാണ് പോസ്റ്റ് അഹാന പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് അടിക്കുറപ്പായി താരം ഇങ്ങനെ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ രാത്രി ഏറെ പ്രത്യേക നിറ‍ഞ്ഞതായിരുന്നു. 2003 ൽ എടുത്ത ചിത്രം ഞങ്ങൾ വീണ്ടും പുനർ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ ആസമയത്ത് ഒരാൾ മാത്രം സങ്കടത്തിലായിരുന്നു. ഇളയ സഹോദരി ഹൻസിക. അവളെ ചിത്രത്തിൽ ഉൾപ്പെടുത്താത്തു കൊണ്ട് അവൾ ചിണുങ്ങി പുറത്തേയ്ക്ക് പോയി എന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അഹാനയും രണ്ടു സഹോദരിമാരും മാത്രമാണ് ലാലിനോടൊപ്പം ചിത്രത്തിലുണ്ടായിരുന്നത്

ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിൽ ഫർഹാൻ ഫാസിലിനോടൊപ്പമാണ് അഹാന നായികയായി വെള്ളിത്തിരയിൽ എത്തുന്നത്. ഹിറ്റു ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നടൻ കൃഷ്ണ കുമാറിന്റെ നാലു മക്കളിൽ മൂത്ത മകളാണ് അഹാന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X