For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ നടന്‍ ബാലയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ട്; ചിത്രീകരണത്തിനിടെയാണ് അപകടം

  |

  നടന്‍ ബാല വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വരുന്നത്. താരവിവാഹത്തിന് അധിക താമസം ഇല്ലെന്നും വൈകാതെ തന്നെ ഉണ്ടാവുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. കേട്ടതൊക്കെ സത്യമാണെന്ന് അറിയിച്ച് ബാല തന്നെ രംഗത്ത് വരികയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായി മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

  വിവാഹം കഴിഞ്ഞതോടെ കാജൽ ആളാകെ മാറി, ഇരുട്ടിനെ മറയാക്കിയുള്ള നടിയുടെ പുത്തൻ ഫോട്ടോഷൂട്ട് കാണാം

  ബാലയുടെ വിവാഹ വാര്‍ത്തകള്‍ക്ക് കാത്തിരുന്നവര്‍ക്ക് മുന്നിലേക്ക് ഒരു അപകട വിവരമാണ് വന്നത്. സിനിമാ ചിത്രീകരണത്തിനിടെ ബാലയ്ക്ക് പരിക്കേറ്റെന്നാണ് അറിയുന്നത്. താരത്തിന്റെ വലത്തെ കണ്ണിന് അടി ഏറ്റതായും ഗുരുതരമായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇതേ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വായിച്ചറിയാം..

  രജനികാന്ത് നായകനായിട്ടെത്തുന്ന അണ്ണാത്തെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ബാലയ്ക്ക് അപകടം സംഭവിക്കുന്നത്. ലക്‌നൗവില്‍ വച്ച് സിനിമാ ഷൂട്ടിങ് പുരോഗമിക്കുകയായിരുന്നു. ഇതിനിടെ താരത്തിന്റെ കണ്ണിന് പരിക്കേല്‍ക്കുകയാണ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം സംഘട്ടന രംഗം ചിത്രീകരിക്കുമ്പോഴാണ് സംഭവം. ബാലയുടെ വലുത് കണ്ണിന് അടിയേല്‍ക്കുകയായിരുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും സംഭവിച്ചിട്ടില്ല. അതേ സമയം അപകടത്തിന് ശേഷം ബാല ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തിയതായിട്ടാണ് അറിയുന്നത്.

  പ്രണയവും സ്‌ന്തോഷവുമൊക്കെ ഇവിടെ അവസാനിക്കുകയാണോ? സാന്ത്വനം കുടുംബത്തിലേക്ക് പുതിയ പ്രശ്‌നങ്ങള്‍ കടന്ന് വരുന്നു

  വിവാഹവുമായി ബന്ധപ്പെട്ട് താരം ചിത്രീകരണം പൂര്‍ത്തിയാക്കി തിരികെ എത്തിയതാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് ബാല രണ്ടാമതും വിവാഹിതനായേക്കുമെന്ന സൂചനകളാണ് ആദ്യം പ്രചരിച്ചത്. വാര്‍ത്ത ശരിയാണെന്നും ഒരു സന്തോഷമുണ്ടെന്നും താരം അറിയിച്ചിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ വൈകാതെ അറിയിക്കാമെന്നും താന്‍ ഷൂട്ടിങ്ങിന്റെ തിരക്കിലാണെന്നും ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ ബാല സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബാല വിവാഹിതനാവുകയാണെന്ന വാര്‍ത്ത സത്യമാണെന്നും വ്യക്തമായി.

  മാസ് അല്ല, വിധേയനിലേത് പോലൊരു പ്രകടനം മമ്മൂക്കയില്‍ നിന്നും പുഴുവില്‍ പ്രതീക്ഷിക്കാം: ജേക്‌സ് ബിജോയ്

  ഗായിക അമൃത സുരേഷുമായിട്ടാണ് ബാല ആദ്യം വിവാഹിതനാവുന്നത്. ഒരു റിയാലിറ്റി ഷോ യില്‍ വെച്ച് കണ്ട് പരിചയത്തിലായ അമൃതയും ബാലയും പ്രണയത്തിലാവുകയായിരുന്നു. വൈകാതെ വിവാഹിതരാവുകയും ചെയ്തു. 2010 ല്‍ വലിയ ആഘോഷമായി താരവിവാഹം നടത്തിയെങ്കിലും 2015 കഴിഞ്ഞതോടെ ബന്ധം വഷളായി. മകള്‍ അവന്തികയ്‌ക്കൊപ്പം അമൃത സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. മൂന്ന് വര്‍ഷത്തോളം വേര്‍പിരിഞ്ഞ് താമസിച്ചതിന് ശേഷം 2019 ലാണ് നിയമപരമായി ഇരുവരും ബന്ധം വേര്‍പ്പെടുത്തിയത്.

  കുരുതി മതത്തെ കുറിച്ചല്ല സംസാരിക്കുന്നത്, കഥയ്ക്ക് പശ്ചാത്തലമാകുന്ന ഒരു ഘടകം മാത്രം, പൃഥ്വി പറയുന്നു

  നടന്‍ ബാല വിവാഹിതനാകുന്നു | FilmiBeat Malayalan

  അമൃതയുമായി പിരിഞ്ഞത് മുതല്‍ ബാലയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് സ്ഥിരമായി വാര്‍ത്തകള്‍ വരുമായിരുന്നു. അന്നൊക്കെ ഉടനെ ഉണ്ടാവില്ലെന്നാണ് നടന്‍ പറഞ്ഞിട്ടുള്ളത്. മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ അഭിമുഖങ്ങളിലെല്ലാം വിവാഹത്തെ കുറിച്ചുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാല സൂചിപ്പിച്ചിരുന്നു. ആ വാക്കുകളില്‍ ഒരു പ്രതീക്ഷ ഉള്ളതായി ചൂണ്ടി കാണിച്ച് പല ഗോസിപ്പുകളും വന്നു. നേരത്തെ വിവാഹമോചനം നേടിയ മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ് തുടങ്ങിയ നടിമാരുടെ പേരിനൊപ്പവും ബാലയുടെ പേര് പ്രചരിക്കപ്പെട്ടിരുന്നു.

  'മമ്മൂക്ക രണ്ടും കൽപിച്ച് ഇറങ്ങിയിരിക്കുകയാണ്', ആരാധകരെ ഞെട്ടിച്ച് താരം, പുതിയ ചിത്രം വൈറൽ

  Read more about: bala ബാല
  English summary
  Ahead Of Marriage, Actor Bala Hurt On The Sets Of Rajinikanth Annaatthe, Latest Reports
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X