ജോജു ജോര്‍ജ്ജ് നായകനായി എത്തുന്ന മധുരം; സംവിധാനം അഹമ്മദ് കബീര്‍
ജോജു ജോര്‍ജ്ജ് നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. മധുരം എന്ന പേരിട്ടിരിക്കുന്ന ചിത്രം അഹമ്മദ് കബീര്‍ ആണ് സംവിധാനം ചെയ്യുന്നത്. ഹിറ്റ് ചിത്രം ജൂണിന് ശേഷം ജോജുവും അഹമ്മദ് കബീറും വീണ്ടുമൊന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി മധുരത്തിന്റെ ചിത്രീകരണം നാളെ ആരംഭിക്കും. ഫോര്‍ട്ട് കൊച്ചി, കോട്ടയം എന്നിവിടങ്ങളാണ് മറ്റു പ്രധാന ലൊക്കേഷനുകള്‍.
നിഖില വിമല്‍, അര്‍ജ്ജുന്‍ അശോകന്‍, ശ്രുതി രാമചന്ദ്രന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിക്ക് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. മഹേഷ് ബുവനെന്ത് എഡിറ്റിങ്ങും ജിതിന്‍ സ്റ്റാനിസ്ലാസ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങള്‍ക്കു ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാദുഷ, സുരാജ് എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. സമീറ സനീഷാണ് ചിത്രത്തിന്റെ കോസ്റ്റിയും ഡിസൈനര്‍. സൗണ്ട് മിക്‌സ് വിഷ്ണു സുജാതന്‍, സൗണ്ട് ഡിസൈനര്‍ ധനുഷ് നായനാര്‍. കലാസംവിധാനം ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അതുല്‍ എസ് ദേവ്, സ്റ്റില്‍ രോഹിത്ത് കെ സുരേഷ്.
നായാട്ട്, പീസ് തുടങ്ങിയവയാണ് ജോജുവിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പ്രധാന ചിത്രങ്ങള്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ടില്‍ ജോജുവിനൊപ്പം കുഞ്ചാക്കോ ബോബനും, നിമിഷ സജയനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ജോസഫ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതാണ് രചന. അനിൽ നെടുമങ്ങാട്, യമ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications











