ഐ യുടെ ടീസര്‍ ചോര്‍ത്തിയ ശേഷം നിര്‍മാതാവിനെ വെല്ലുവിളിച്ചു
ദിവസങ്ങള്‍ക്ക് മുമ്പാണ് വിക്രം ചിത്രമായ ഐ യുടെ ടീസര്‍ ലീക്കായത്. നിര്‍മാതാവിന്റെ മുറി കുത്തി തുറന്നാണ് ടീസര്‍ മോഷ്ടിച്ചതും നെറ്റില്‍ പ്രചരിപ്പിച്ചതും. ടീസര്‍ പ്രചരിപ്പിച്ചയാള്‍ തങ്ങളെ വെല്ലുവിളിച്ചതായി ചിത്രത്തിന്റെ നിര്‍മാതാവ് ആസ്‌കാര്‍ രവിചന്ദ്രന്‍.
ടീസര്‍ മോഷ്ടിച്ച് പ്രചരിപ്പിച്ച വ്യക്തി തങ്ങളെ വിളിയ്ക്കുകയും തനിയ്‌ക്കെതിരെ പരാതി നല്‍കാന്‍ വെല്ലുവിളിയ്ക്കുകയും ചെയ്തതായി രവിചന്ദ്രന്‍ പറയുന്നു. പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും വൈകാതെ തന്നെ ഇയാള്‍ക്കെതിരെ നടപടിയെടുക്കാനാവുമെന്ന് പ്രതീക്ഷിയ്ക്കുന്നതായും നിര്‍മാതാവ്.

വ്യക്തമല്ലാത്ത വീഡിയോയാണ് പ്രചരിപ്പിച്ചിരിയ്ക്കുന്നത്. എന്നാല്‍ ടീസര്‍ പ്രചരിച്ചതൊന്നും ചിത്രത്തെ ബാധിയ്ക്കില്ലെന്നും വൈകാതെ തന്നെ ടീസര്‍ ഔദ്യോഗികമായി റിലീസ് ചെയ്യുമെന്നും നിര്‍മാതാവ്. എന്നാല്‍ ബിഗ് ബജറ്റ് ചിത്രമായ ഐ യയുടെ ടീസറില്‍ മാറ്റം വരുത്തില്ലെന്നും നിര്‍മാതാവ് പറഞ്ഞു.


Click it and Unblock the Notifications











