ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ക്ക് ഡയമണ്ട് ചലച്ചിത്ര പുരസ്‌കാരം.

By Prashant V R

ഇറ്റലിയില്‍ നടക്കുന്ന ഡയമണ്ട് ചലച്ചിത്രമേളയില്‍ പുരസ്‌കാര നേട്ടവുമായി മലയാള ചിത്രം ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍. നരേറ്റീവ് ഫീച്ചര്‍ വിഭാഗത്തിലാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സിനിമ നേടിയിരിക്കുന്നത്. ഈ മാസം 21ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.

ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹന്‍ നിര്‍മ്മിച്ച് ബിജു മജീദ് സംവിധാനം ചെയ്ത ചിത്രമാണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍. നേരത്തെ ഇറ്റലിയില്‍ നടന്ന റോം ഇന്‍ഡിപെന്‍ഡന്റ് പ്രിസ്മ ചലച്ചിത്രമേളയിലേക്കും സിനിമ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Aickarakkonathe Bhishaguaranmaar

സാമൂഹിക പ്രതിബദ്ധത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരുക്കിയ 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍' ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലും ഇടം നേടി. ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടര്‍ സോഹന്‍ റോയ് പ്രൊജക്ട് ഡിസൈനിംഗ് നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഷിബുരാജ് കെ. ആണ്. ഗാനരചന സോഹന്‍ റോയ്, സംഗീതം ബി ആര്‍ ബിജുറാം. ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് ജോണ്‍സണ്‍ ഇരിങ്ങോളാണ്. ക്യാമറ പി.സി ലാല്‍.

ലാലു അലക്സ്, ശിവാജി ഗുരുവായൂര്‍, സുനില്‍ സുഖദ, ബോബന്‍ സാമുവല്‍, പാഷാണം ഷാജി, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് ദേശീയ തലത്തില്‍ നടത്തിയ ഓഡിഷനുകളില്‍ നിന്നും തിരഞ്ഞെടുത്ത പ്രതിഭകളായ വിപിന്‍ മംഗലശ്ശേരി, സമര്‍ത്ഥ് അംബുജാക്ഷന്‍, സിന്‍സീര്‍ മുഹമ്മദ്, മിയശ്രീ, ഹൃദ്യ നിജിലേഷ്, ലക്ഷ്മി അതുല്‍, ശ്യാം കുറുപ്പ്, പ്രഭിരാജ് നടരാജന്‍, മുകേഷ് എം നായര്‍, ബേസില്‍ ജോസ് തുടങ്ങി 175ലധികം പുതുമുഖങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

5000 വര്‍ഷത്തോളം പഴക്കമുള്ള ആയുര്‍വേദ ചികിത്സയെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ വരുമാനം പൂര്‍ണ്ണമായും അപ്രതീക്ഷിതമായി കേരളത്തിലുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിച്ചത്. ഏരീസ് ഗ്രൂപ്പിന്റെ സി.എസ്.ആര്‍ പദ്ധതികളുടെ ഭാഗമായി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രമാണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X