twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വൈറലായ 'കുരുതി മോക്ഷം' സിനിമയിലേക്ക് 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍' ഞെട്ടിക്കാനുള്ള വരവാണ്..

    By Desk
    |

    പച്ചമനുഷ്യരുടെ രക്തം കുതിര്‍ന്ന മണ്ണു കൊണ്ടു കെട്ടിപ്പൊക്കുന്ന നവരാഷ്ട്രീയ സംസ്‌കാരത്തിനെതിരെ വൈകാരിക ജ്വാലയായി പടരുകയാണ് സോഹന്റോയ് എഴുതിയ ' കുരുതി മോക്ഷം' എന്ന കവിത. റിലീസിനു തയാറെടുക്കുന്ന ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ എന്ന സിനിമയിലാണ് ഈ കവിത ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

    ഏറ്റവും അപകടകാരികളായ വന്യമൃഗങ്ങള്‍ പോലും അങ്ങേയറ്റം വിശക്കുമ്പോഴോ അരക്ഷിത സാഹചര്യങ്ങളില്‍ പെട്ടുപോകുമ്പോഴോ മാത്രമേ മറ്റു മൃഗങ്ങളെ ആക്രമിക്കൂ എന്നിരിക്കേ, പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെ, വെറും രാഷ്ട്രീയ നിലപാടുകളുടെ പേരില്‍, ആളുകളുടെ പച്ച ജീവന്‍ ഒറ്റക്കുത്തിന്പറിച്ചെടുക്കുന്ന തീവ്രവാദ കൊലപാതക രാഷ്ട്രീയത്തെ ശക്തമായ വരികളിലൂടെ അപലപിച്ചുകൊണ്ട് അതിനെതിരായ പൊതുബോധം സമൂഹമനസ്സുകളില്‍ വളര്‍ത്തിയെടുക്കുവാന്‍ തികച്ചും പര്യാപ്തമായ വരികള്‍ എന്ന നിലയ്ക്കാണ് ഈ കവിത പരക്കെ അംഗീകരിക്കപ്പെടുന്നത്.

    aickkarakonathe-bhishaguranmaar

    ജന മനസാക്ഷിയെ നോവിച്ച ദൈനംദിന സംഭവങ്ങളിലെല്ലാം ഇടപെട്ടുകൊണ്ട് കഴിഞ്ഞ ആറുമാസത്തിലധികമായി സോഹന്റോയ് സമൂഹ മാധ്യമങ്ങളിലൂടെ എല്ലാ ദിവസവും പങ്കുവച്ചുകൊണ്ടിരുന്ന അണുകവിതകള്‍ സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ തരംഗമായിരുന്നു. പത്തുലക്ഷത്തിലധികം പേര്‍ കാണുകയുംപങ്കുവയ്ക്കുകയും ചെയ്ത യാത്രാമൊഴി പോലെ തന്നെ 'നമ്മള്‍' ലിഗ, നിക്ഷേപകന്റെ അന്ത്യം, ശാന്തിതീരം, ആസിഫയുടെ സ്വര്‍ഗ്ഗം, ഹനാന്‍ തുടങ്ങി നിരവധി കവിതകളും ഒന്നിനൊന്നു മികച്ചതായി പുറത്തു വന്നു.

    ജനപ്രിയത മാനിച്ച് 2018 ഏപ്രിലില്‍ അണുകാവ്യം എന്ന പേരില്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചവ അടക്കം സോഹന്‍ റോയിയുടെ നൂറുകണക്കിന് അണുകവിതകള്‍ ഇന്ന് ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാനുള്ള യാത്രയിലാണ്. DAM999 എന്ന തന്റെ ചിത്രത്തിനു വേണ്ടിയെഴുതിയ മൂന്നു ഗാനങ്ങള്‍ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരുന്നു. തീഷ്ണമായ വരികളുടെ ഗാംഭീര്യം ഒട്ടും ചോര്‍ന്നു പോകാതെ സംഗീതം നല്‍കി കവിത ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ ബി ആര്‍ ബിജുറാംആണ്.

    aickkarakonathe-bhishaguranmaar

    ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ എന്ന സിനിമയിലെ മറ്റു ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകരായ വിനീത് ശ്രീനിവാസന്‍, സുദീപ്, രാജലക്ഷ്മി, അജയ് വാര്യര്‍ തുടങ്ങിയവരാണ്. ഇന്‍ഡിവുഡ് ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുത്ത നവാഗത പ്രതിഭകള്‍ ആയ അഖില്‍ മേനോന്‍, ബിച്ചു വേണു, ശരണ്യ എന്നിവരും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. വരുന്ന സെപ്റ്റംബറില്‍ സിനിമ തീയേറ്ററുകളില്‍ എത്തും

    English summary
    Aickkarakonathe Bhishaguranmaar movie added Kuruthi Moksham
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X