ലോകത്തിലെ രണ്ടാമത്തെ സിഎസ്ആര്‍ ചിത്രമായ 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍' റിലീസിനെത്തുന്നു..
സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആര്‍) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍' സെപ്റ്റംബര്‍ 21ന് സംസ്ഥാനത്തെ അറുപതോളം പ്രമുഖ തീയേറ്ററുകളില്‍ റിലീസ് ചെയ്യും. ലോകത്തിലെ രണ്ടാമത്തെ സിഎസ്ആര്‍ ചിത്രമെന്ന് ഖ്യാതിയുള്ള സിനിമ വര്‍ക്കല, പുനലൂര്‍ എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ റെക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തിയായത്. പ്രമുഖ പ്രവാസി വ്യവസായിയും ഹോളിവുഡ് സംവിധായകനുമായ സോഹന്‍ റോയിയാണ് ഏരീസ് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത്.

അഞ്ചു വര്‍ഷം കൊണ്ട് ഇന്‍ഡിവുഡിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ആയിരം പ്രാദേശിക ചിത്രങ്ങളുടെ തുടക്കമാണ് 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍'. ഇന്‍ഡിവുഡ് ടാലെന്റ്‌റ് ഹണ്ട് ദേശീയ തലത്തില്‍ നടത്തിയ ഓഡിഷനുകളില്‍ നിന്നും തിരഞ്ഞെടുത്ത പ്രതിഭകളായ ശ്യാം കുറുപ്പ്, ലക്ഷ്മി അതുല്‍, മുകേഷ് എം നായര്‍, വിപിന്‍ മംഗലശ്ശേരി, സൗമ്യ, ഹൃദ്യ, സിന്‍സീര്‍ മുഹമ്മദ്, സമര്‍ത്ഥ അംബുജാക്ഷന്‍ എന്നിവരോടൊപ്പം സുനില്‍ സുഖദ, പാഷാണം ഷാജി (സാജു നവോദയ), സീമ ജി നായര്‍, ശിവാജി ഗുരുവായൂര്‍, ജാഫര്‍ ഇടുക്കി, കോട്ടയം പ്രദീപ്, സന്തോഷ് കീഴയാറ്റൂര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.

ബിജു മജീദാണ് സംവിധാനം ചെയ്യുന്നത്. ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹനും പ്രഭിരാജ് നടരാജനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം കെ. ഷിബു രാജ് എഴുതിയിരിക്കുന്നു. ക്യാമറ-പിസി ലാല്‍. സംഗീത സംവിധാനം-ബിജു റാം, എഡിറ്റിംഗ്- ജോണ്‍സന്‍ ഇരിങ്ങോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അനില്‍ അങ്കമാലി, സ്റ്റില്‍സ് - സജി അലീന, പിആര്‍ഓ - എ. എസ്. ദിനേശ്.


Click it and Unblock the Notifications











