For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേരില്‍ പുതുമയുമായി 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍'എത്തുന്നു! ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

  By Midhun
  |

  സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആര്‍) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍'എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. മെയ് 19ന് പുനലൂര്‍ ഐക്കരക്കോണം പൂങ്ങോട് ശിവക്ഷേത്രത്തില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. നടി പ്രിയങ്ക നായര്‍, സംവിധായകന്‍ ബോബന്‍ സാമുവേല്‍ എന്നിവരുള്‍പ്പെടെയുളള രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

  വിശ്വശാന്തിക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട് പിറന്നാള്‍ ദിനം ലാലേട്ടന്റെ ബ്ലോഗ്! കാണൂ

  അഞ്ചു വര്‍ഷം കൊണ്ട് ഇന്‍ഡിവുഡിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ആയിരം പ്രാദേശിക ചിത്രങ്ങളുടെ തുടക്കമാവുകയാണ് 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍'. ഇന്‍ഡിവുഡ് ടാലെന്റ്‌റ് ഹണ്ട് ദേശീയ തലത്തില്‍ നടത്തിയ ഓഡിഷനുകളില്‍ നിന്നും തിരഞ്ഞെടുത്ത ഇരുപത് പ്രതിഭകളോടൊപ്പം സിനിമ രംഗത്തെ പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബിജു മജീദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹനും പ്രഭിരാജ് നടരാജനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.കെ ഷിബു രാജ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നു.

  aickkarakonathe bhishaguranmaar

  പിസി ലാല്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ജോണ്‍സണ്‍ ഇരിങ്ങോളാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. ബിജു റാമാണ് സിനിമയ്ക്കു വേണ്ടി പാട്ടുകള്‍ ഒരുക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു അങ്കമാലി. വര്‍ക്കല, പുനലൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിലായാണ് സിനിമ ചിത്രീകരിക്കുന്നത്. എം. പദ്മകുമാറിന്റെ സംവിധാനത്തില്‍ പ്രിയങ്ക നായര്‍ മുഖ്യ വേഷത്തിലഭിനയിച്ച 'ജലം എന്ന സിനിമയാണ് ഏരീസ് ഗ്രൂപ്പ് സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ചു ആദ്യമായി നിര്‍മ്മിച്ചിരുന്നത്. ലോകത്തില്‍ ആദ്യമായി ഒരു കോര്‍പ്പറേറ്റ് കമ്പനി സാമൂഹിക ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു ജലം.

  aickkarakonathe bhishaguranmaar

  അന്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ ഗാനങ്ങള്‍ ഓസ്‌കറിലെ 'ബെസ്റ്റ് ഒറിജിനല്‍ സോങ്' വിഭാഗത്തിലെ പ്രാഥമിക ചുരുക്കപട്ടികയില്‍ ഇടം നേടിയിരുന്നു. പ്രമുഖ പ്രവാസി വ്യവസായിയും ഹോളിവുഡ് സംവിധായകനുമായ സോഹന്‍ റോയിയാണ് ഏരീസ് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു കോര്‍പ്പറേറ്റ് കമ്പനി വിദ്യാഭ്യാസം, ആരോഗ്യം, ശുചീകരണം, ദാരിദ്ര്യ നിര്‍മ്മാര്‍ജനം, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളിലുള്ള നിക്ഷേപങ്ങള്‍ക്ക് പുറമെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് സിനിമയില്‍ പണം മുടക്കുന്നത്. പതിനഞ്ച് രാജ്യങ്ങളിലായി 47 കമ്പനികളുള്ള ഒരു ബഹുരാഷ്ട്ര കണ്‍സോര്‍ഷ്യം ആണ് ഏരീസ് ഗ്രൂപ്പ്.

  ലാലേട്ടന്റെ പിറന്നാളിന് കിടിലന്‍ ട്രിബ്യൂട്ട് സോംഗ് ഒരുക്കി ആരാധകര്‍! വീഡിയോ വൈറല്‍! കാണൂ

  ഇത് പൊളിക്കും! സച്ചിനു പിന്നാലെ സൗരവ് ഗാംഗുലിയുടെ ജീവിതവും സിനിമയാകുന്നു!

  English summary
  aickkarakonathe bhishaguranmaar movie shooting started
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X