»   » വീട്ടിലേക്ക് വേണ്ട ഫര്‍ണിച്ചര്‍.. ഭര്‍ത്താവിനെ ഞെട്ടിച്ച് ഐമ, ഡബ്‌സ്മാഷ് വീഡിയോ വൈറല്‍!!

വീട്ടിലേക്ക് വേണ്ട ഫര്‍ണിച്ചര്‍.. ഭര്‍ത്താവിനെ ഞെട്ടിച്ച് ഐമ, ഡബ്‌സ്മാഷ് വീഡിയോ വൈറല്‍!!

Posted By: Akhila KS
Subscribe to Filmibeat Malayalam

നടി ഐമയുടെ ഡബ്‌സ്മാഷ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തില്‍ പ്രേക്ഷകരെ ചിരിപ്പിച്ച ബിന്ദു പണിക്കരുടെ ഡയലോഗാണ് നടി ഐമയുടെ ഡബ്‌സ്മാഷ് വീഡിയോയില്‍. ഭര്‍ത്താവ് കെവിന്‍ പോളിനോടാണ് ഐമയുടെ ഡയലോഗ്.

മമ്മൂട്ടിയും മഞ്ജു വാര്യരും ചാക്കോച്ചനും, നീരജ് മാധവിന്‍റെ വിവാഹ വിരുന്നിലെ ചിത്രങ്ങള്‍ കാണൂ!


അടുത്തിടെയാണ് നിര്‍മാതാവ് സോഫിയ പോളിന്റെ മകന്‍ കെവിന്റെയും ഐമയുടെയും വിവാഹം. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ സമയത്താണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകുകയായിരുന്നു. ഇപ്പോള്‍ കെവിനൊപ്പം ഐമയും ദുബായിലേക്ക് താമസം മാറി.


aima

അവിടെ നിന്നാണ് ഐമ സോഷ്യല്‍ മീഡിയയില്‍ ഡബ്‌സ്മാഷുമായി എത്തിയത്. 2016ല്‍ പുറത്തിറങ്ങിയ ദൂരം എന്ന ചിത്രത്തിലൂടെയാണ് ഐമ സിനിമയില്‍ എത്തിയത്. പിന്നീട് ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ അഭിനയിച്ചു. നിവിന്‍ പോളിയുടെ അനിയത്തിയായാണ് അഭിനയിച്ചത്. അമ്മു ജേക്കബ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.


കഴിഞ്ഞ വര്‍ഷം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചു. മോഹന്‍ലാലിന്റെയും മീനയുടെയും മകളുടെ വേഷത്തിലാണ് അഭിനയിച്ചത്. ജിനി ഉലഹന്നാന്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. പടയോട്ടം എന്ന പുതിയ ചിത്രത്തിലും ഐമ അഭിനയിക്കുന്നുണ്ട്.


English summary
Aima Rosmy Sebastian Dubsmash Viral on Social Media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X