പുതിയ ചിത്രങ്ങളുമായി ജേക്കബിന്റെ സ്വര്‍ഗരാജ്യം നായിക! ഏറ്റെടുത്ത് ആരാധകര്‍

By Prashant V R

ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് ഐമ റോസ്മി സെബാസ്റ്റ്യന്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചിരുന്നത്. നിവിന്‍ പോളി സിനിമയ്ക്ക് പിന്നാലെ മോഹന്‍ലാലിന്റെ മകളായി മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.

aimarosmy

വിവാഹ ശേഷം സിനിമ വിട്ട താരം പിന്നീട് കുടുംബ ജീവിതത്തിന് പ്രധാന്യം നല്‍കുകയായിരുന്നു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ സിനിമയുടെ നിര്‍മ്മാതാവായ സോഫിയ പോളിന്റെ മകന്‍ കെവിനാണ് ഐമയുടെ ജീവിതപങ്കാളി. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

വിവാഹ ശേഷവും തന്റെ പുതിയ ചിത്രങ്ങളെല്ലാം പങ്കുവെച്ച് ഐമ എത്താറുണ്ട്. ഐമയുടെയും കെവിന്റെയും ടിക്ക് ടോക്ക് വീഡിയോകളും മുന്‍പ് തരംഗമായി മാറിയിരുന്നു. ഐമയും കെവിനും ഒരുമിച്ചുളള വീഡിയോകളാണ് മുന്‍പ് ആരാധകര്‍ ഏറ്റെടുത്തിരുന്നത്. ഇ്‌പ്പോഴിതാ ഐമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

പോസിറ്റീവ് മൂഡിലുളള ക്യാപ്ഷനുകള്‍ പങ്കുവെച്ചുകൊണ്ടാണ് നടി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഐമയുടെ ചിത്രങ്ങള്‍ക്ക് പിന്നാലെ ലൈക്കും കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യം, മുന്തിരിവളളികള്‍ തളളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ ബിജു മേനോന്‍ നായകനായ പടയോട്ടം എന്ന ചിത്രത്തിലും ഐമ സെബാസ്റ്റ്യന്‍ അഭിനയിച്ചിരുന്നു. വിവാഹ ശേഷമായിരുന്നു പടയോട്ടത്തിലൂടെ നടി തിരിച്ചെത്തിയത്.

2018ലായിരുന്നു ഐമയുടെയും കെവിന്റെയും വിവാഹം നടന്നത്. അടുത്തിടെയാണ് ഇരുവരും തങ്ങളുടെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നത്. കെവിന്റെ കൈപിടിച്ചുനില്‍ക്കുന്ന ഒരു ചിത്രം പങ്കുവെച്ചായിരുന്നു അന്ന് താരം എത്തിയത്. അന്ന് ആരാധകര്‍ ഒന്നടങ്കം ഇവര്‍ക്ക് വിവാഹ വാര്‍ഷികാശംസകള്‍ അറിയിച്ച് എത്തിയിരുന്നു. വിമര്‍ശിച്ചവര്‍ക്കും കളിയാക്കിയവര്‍ക്കമുളള മറുപടിയും മുന്‍പ് ഐമ റോസ്മി സെബാസ്റ്റ്യന്‍ നല്‍കിയിരുന്നു. വിവാഹ ശേഷവും നടിയുടെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

More from Filmibeat

Read more about: aima rosmy sebastian
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X