വിവാഹ ശേഷം ഇങ്ങനെ മാറുമോ? കെവിനൊപ്പമുള്ള ഐമയെക്കണ്ട് ആരാധകര്‍ ചോദിച്ചത്? ചിത്രം വൈറലാവുന്നു!
ജേക്കബിന്റെ സ്വര്‍ഗരാജ്യമെന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ച ഐമ സെബാസ്റ്റിയന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇതിന് പിന്നാലെയായാണ് ഈ താരം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളില്‍ അഭിനയിച്ചത്. മോഹന്‍ലാലിന്റെയും മീനയുടെയും മകളായാണ് താരമെത്തിയത്. കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളായിരുന്നു ഇത് രണ്ടും. പിന്നീട് താരം വേഷമിട്ട പടയോട്ടത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. വിവാഹത്തിന് ശേഷം ഈ ചിത്രത്തിലൂടെയായിരുന്നു ഐമ തിരിച്ചെത്തിയത്. മുന്തിരിവള്ളികള്‍ സിനിമയുടെ നിര്‍മ്മാതാവായ സോഫിയ പോളിന്റെ മകനായ കെവിനാണ് ഐമയുടെ ജീവിതപങ്കാളി.
വിവാഹത്തിന് ശേഷം സിനിമയോട് പറയുന്ന പതിവ് ശൈലിയിലേക്ക് ഈ താരവും ഒതുങ്ങുമോയെന്ന ഭയമായിരുന്നു ആരാധകരെ അലട്ടിയത്. എന്നാല്‍ ഇടവേളയ്ക്ക് വിരാമമിട്ട് പടയോട്ടവുമായി താരമെത്തിയിരുന്നു. സിനിമാകുടുംബത്തിലെ മരുമകളായതിനാല്‍ അഭിനയം നിര്‍ത്താനുള്ള സാധ്യത കുറവാണെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. സിനിമാജീവിതത്തിന് കൃത്യമായ പിന്തുണ നല്‍കി കെവിനും താരത്തിനൊപ്പമുണ്ട്. ഇരുവരുടേയയും വിവാഹ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരങ്ങളിലൊരാള്‍ കൂടിയാണ് ഈ താരം. ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി താരമെത്താറുണ്ട്. അടുത്തിടെ ദിലീപിനൊപ്പമുള്ള ചിത്രത്തിന് നേരെ അസഭ്യവര്‍ഷവുമായെത്തിയ ആള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരുന്നു. ക്ഷണനേരം കൊണ്ടാണ് ഐമയുടെ പോസ്റ്റുകള്‍ വൈറലാവാറുള്ളത്. കെവിനൊപ്പം നില്‍ക്കുന്ന പുതിയ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. വിവാഹത്തിന് ശേഷമുള്ള മേക്കോവര്‍ പൊളിച്ചുവെന്നാണ് പലരും പറഞ്ഞത്. സാരിയില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ഫോട്ടോയാണ് ഐമ പോസ്റ്റ് ചെയ്തത്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.


Click it and Unblock the Notifications











