ബിജു മേനോന്‍ ചിത്രം പടയോട്ടത്തിലൂടെ ഐമ സെബാസ്റ്റ്യന്‍ വീണ്ടുമെത്തുന്നു! കാണൂ
ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ തരമാണ് ഐമ സെബാസ്റ്റിയന്‍. ചിത്രത്തില്‍ നിവിന്‍ പോളിയുടെ അനിയത്തിയായി ശ്രദ്ധേയ പ്രകടനമായിരുന്നു നടി എത്തിയിരുന്നത്. തുടര്‍ന്ന് ജിബു ജേക്കബിന്റെ മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തള്ളിര്‍ക്കുമ്പോളിലും നടി അഭിനയിച്ചിരുന്നു.
വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന നടി വീണ്ടും തിരിച്ചെത്തുകയാണ്. ബിജു മേനോന്റെ പുതിയ ചിത്രം പടയോട്ടത്തിലൂടെയാണ് ഐമ തിരിച്ചെത്തുന്നത്. പടയോട്ടത്തില്‍ സാഹിബ എന്നൊരു കഥാപാത്രമായാണ് ഐമ സെബാസ്റ്റ്യന്‍ എത്തുന്നത്. അനു സിത്താരയാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തുന്നത്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു ചിത്രമാണ് പടയോട്ടം എന്നാണ് അറിയുന്നത്. ചിത്രത്തില്‍ ചെങ്കല്‍ രഘുവെന്ന കഥാപാത്രമായിട്ടാണ് ബിജു മേനോന്‍ എത്തുന്നത്. ദിലീഷ് പോത്തന്‍,ലിജോ ജോസ് പെല്ലിശ്ശേരി,സുധീ കോപ്പ, ബേസില്‍ ജോസഫ്, സൈജു കുറുപ്പ്, സേതുലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന മെഗാഹിറ്റ് ചിത്രം നിര്‍മ്മിച്ച വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 14നാണ് ബിജു മേനോന്റെ പടയോട്ടം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











