നിവിന്റെ പെങ്ങളെ കുറിച്ച് കൂടുതലറിയേണ്ടേ... നോക്കാം
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രം കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ വിജയത്തില്‍ അതിന് പിന്നില്‍ പ്രവൃത്തിച്ച ഓരോര്‍ക്കും പങ്കുണ്ടെന്നത് നിഷേധിയ്ക്കുന്നില്ല. എന്നാല്‍ സിനിമ വിജയിച്ചതോടെ സംവിധായകനും കേന്ദ്ര നായകനുമൊക്കെ ഒപ്പം ഒരു പുതുമുഖ താരത്തിനും പ്രശംസകള്‍ വന്നു ചേരുന്നു.
അതെ പറഞ്ഞുവരുന്നത്, ചിത്രത്തില്‍ നിവിന്‍ പോളിയുടെ പെങ്ങളായി അഭിനയിച്ച പെണ്‍കുട്ടിയെ കുറിച്ചാണ്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമായ കുടുംബത്തിലെ ഏക പെണ്‍ത്തരി. മൂന്ന് സഹോദരങ്ങളുടെ പെങ്ങള്‍ വേഷം ചെയ്ത അയ്മ റോസ്മി സെബാസ്റ്റിന്‍. അമ്മു എന്നാണ് ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്. നടിയെ കുറിച്ച് കൂടുതലറിയാം, സ്ലൈഡുകളിലൂടെ.

നിവിന്റെ പെങ്ങളെ കുറിച്ച് കൂടുതലറിയേണ്ടേ... നോക്കാം
ക്ലൈസിക്കല്‍ ഡാന്‍സില്‍ അതിയായ താത്പര്യമുണ്ട് അയ്മയ്ക്ക്. ഇപ്പോഴും നൃത്ത പഠനം തുടരുന്നു.

നിവിന്റെ പെങ്ങളെ കുറിച്ച് കൂടുതലറിയേണ്ടേ... നോക്കാം
ഇത് നിങ്ങള്‍ക്കും സര്‍പ്രൈസായിരിക്കും. അയ്മയ്ക്ക് ഒരു ഇരട്ട സഹോദരിയുണ്ട്, അയ്‌ന സെബാസ്റ്റിന്‍. അയിനയ്ക്കും ഡാന്‍സിനോടും അഭിനയത്തോടുമെല്ലാം താത്പര്യമുണ്ട്.

നിവിന്റെ പെങ്ങളെ കുറിച്ച് കൂടുതലറിയേണ്ടേ... നോക്കാം
അയ്മയും അയ്‌നയും ഒന്നിച്ചഭിനയിച്ച ഒരു ചിത്രമുണ്ട്, ദൂരം. നിര്‍ഭാഗ്യവശാല്‍ ചിത്രം റിലസായില്ല. മഖ്ബൂല്‍ സല്‍മാനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

നിവിന്റെ പെങ്ങളെ കുറിച്ച് കൂടുതലറിയേണ്ടേ... നോക്കാം
ചിത്രത്തില്‍ ദുബായില്‍ സെറ്റില്‍ഡായ കുടുംബത്തിലെ അംഗമാണ് അയ്മ. യഥാര്‍ത്ഥത്തിലും അങ്ങനെയാണ്. അച്ഛനും അമ്മയ്ക്കും ഒപ്പം മിഡില്‍ ഈസ്റ്റില്‍ സെറ്റില്‍ഡാണ് അയ്മ. ബികോം വിദ്യാര്‍ത്ഥിയായ അയ്മയ്ക്ക് അവിടെ തന്നെ ഉപരി പഠനം നടത്താനാണ് താത്പര്യം.


Click it and Unblock the Notifications











