ദിലീപിനൊപ്പമുള്ള ഫോട്ടോയ്ക്ക് അസഭ്യവര്‍ഷം, ഐമ നല്‍കിയ മറുപടി പൊളിച്ചു, അര്‍ഹിച്ചത് തന്നെ, കാണൂ!

സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളെ പിന്തുടരുന്നവര്‍ നിരവധിയാണ്. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരങ്ങള്‍ പങ്കുവെക്കാറുമുണ്ട്. ആരാധകരുടെ കമന്റിന് മറുപടി നല്‍കി ചില താരങ്ങള്‍ ഇടയ്ക്ക് രംഗത്തെത്താറുണ്ട്. ലൈവില്‍ വരുമ്പോള്‍ കൃത്യമായ മറുപടി നല്‍കാറുമുണ്ട്. എന്നാല്‍ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകള്‍ പോസ്റ്റ് ചെയ്ത് താരങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നവരും ചില്ലറയല്ല. ഇത്തരത്തിലുള്ള സംഭവങ്ങളെക്കുറിച്ച് താരങ്ങള്‍ തന്നെ വ്യക്തമാക്കാറുണ്ട്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകമനം കവര്‍ന്ന ഐമ സെബാസ്റ്റ്യനാണ് ഇപ്പോള്‍ അത്തരത്തിലൊരു അനുഭവത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

ജനപ്രിയനായകന്‍ ദിലീപിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ വളരെ പെട്ടെന്നാണ് വൈറലായത്. അടുത്തിടെ വിവാഹിതയായ ഐമയുടെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട ഈ താരത്തെ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. അടുത്ത സിനിമയേതാണെന്നറിയാനായുള്ള കാത്തിരിപ്പിടയില്‍ ജനപ്രിയ നായകനൊപ്പം കണ്ടപ്പോള്‍ അദ്ദേഹത്തിനൊപ്പമാണോ ഇനി അഭിനയിക്കുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.

ദിലീപിനൊപ്പം ഐമ

ദിലീപിനൊപ്പം ഐമ

കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും പ്രിയപ്പെട്ട താരമാണ് ദിലീപിനൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് ഐമ സെബാസ്റ്റ്യന്‍ പോസ്റ്റ് ചെയ്തത്. കമ്മാരസംഭവത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വിദേശത്തൊണ് താരം ഇപ്പോള്‍. അതിനിടയിലാണ് താരത്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോയുമായി ഐമ എത്തിയത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ചിത്രം വൈറലായിരുന്നു.

പ്രതികരണവുമായി ആരാധകര്‍

പ്രതികരണവുമായി ആരാധകര്‍

വിരലിലെണ്ണാവുന്ന സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ആരാധകരുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരം. ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെയും മീനയുടെയും മകളായി അഭിനയിച്ചാണ് ഐമയുടെ സിനിമാജീവിതം ആരംഭിക്കുന്നത്. ദിലീപിനൊപ്പമുള്ള ഫോട്ടോയ്ക്ക് കീഴില്‍ നിരവധി പേരാണ് കമന്റുകള്‍ പോസ്റ്റ് ചെയ്തത്.

അശ്ലീല കമന്‍റുമുണ്ടായിരുന്നു

അശ്ലീല കമന്‍റുമുണ്ടായിരുന്നു

നിരവധി കമന്റുകളുടെ കൂട്ടത്തില്‍ താരത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റും ഉണ്ടായിരുന്നു. ഇനി നിന്റെ ക്ലിപ്പിങ്ങും ഇറങ്ങുമോയെന്നായിരുന്നു ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത്. കമന്റിന് കൃത്യമായ മറുപടിയാണ് താരം നല്‍കിയത്. പേരില്ലാത്ത മോനേ നീയൊക്കെയാണ് നാടിന്റെ നാണക്കേടെന്നായിരുന്നു താരത്തിന്റെ മറുപടി. താരത്തിന്റെ മറുപടിക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നിവിന്‍ പോളിയുടെ സഹോദരി

നിവിന്‍ പോളിയുടെ സഹോദരി

മോഹന്‍ലാലിന്റെയും മീനയുടെയും മകളായി അസാമാന്യ മികവ് കാഴ്ചവെച്ച ഐമ അടുത്ത ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയായാണ് അഭിനയിച്ചത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ അമ്മു എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് സിനിമയുമായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് കെവിന്‍ ഐമയെ ജീവിതസഖിയാക്കിയത്.

കെവിനുമായുള്ള വിവാഹം

കെവിനുമായുള്ള വിവാഹം

ആദ്യ സിനിമയായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിന്റെ നിര്‍മ്മാതാവായ സോഫിയ പോളിന്റെ മകന്‍ കെവിനെയാണ് ഐമ വിവാഹം ചെയ്തത്. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം. മുന്‍നിര താരങ്ങളുള്‍പ്പടെ നിരവധി പേരാണ് താരദമ്പതികളെ അനുഗ്രഹിക്കാനായി എത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

വിവാഹത്തിന് ശേഷമുളള തിരിച്ചുവരവ്

വിവാഹത്തിന് ശേഷമുളള തിരിച്ചുവരവ്

വിവാഹത്തോടെ സിനിമയോട് വിടപറയുന്ന നായികയായി ഐമയും മാറുമോയെന്ന ആശങ്ക നേരത്തെ തന്നെ ആരാധകര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ തുടരാനാണ് തങ്ങള്‍ക്ക് താല്‍പര്യമെന്നായിരുന്നു ഇവര്‍ വ്യക്തമാക്കിയത്. സിനിമയെക്കുറിച്ച് കൃത്യമായ ധാരണയുള്ള കുടുംബമായതിനാല്‍ ഇനിയുള്ള കാലവും അഭിനയിക്കുന്നതിന് പ്രശ്‌നമൊന്നുമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. ബിജു മേനോന്‍ നായകനായെത്തുന്ന പടയോട്ടത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X