പൃഥ്വിരാജിന്റെ പാട്ടിന് ചുവട് വച്ച് 'മോഹന്‍ലാലിന്റെ മകള്‍'
ഒരു ചെറിയ തിരുത്തലുണ്ടേ... പൃഥ്വിരാജ് അഭിനയിച്ച ചിത്രത്തിലെ പാട്ടിനൊപ്പം ചുവടു വയ്ക്കുന്നത് മോഹന്‍ലാലിന്റെ ഓഫ് സ്‌ക്രീന്‍ മകളല്ല, ഓണ്‍ സ്‌ക്രീന്‍ മകളാണ്. അതെ, അയ്മ സെബാസ്റ്റിന്‍. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയായും മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായും അഭിനയിച്ച അയ്മ സെബാസ്റ്റിന്റെ ഡാന്‍സിനെ കുറിച്ചാണ് പറയുന്നത്.
സിനിമാഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി നിരന്തരം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന നടിയാണ് അയ്മ. ടിക് ടോക്ക് വീഡിയോയും, ഡാന്‍സ് വീഡിയോയും, മനോഹരമായ ചിത്രങ്ങളും അയ്മ ഇന്‍സ്റ്റഗ്രാം- ഫേസ്ബുക്ക്- ട്വിറ്റര്‍ പേജുകളിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഏറ്റവുമൊടുവില്‍ ഇതാ ഒരു ഗ്രൂപ്പ് ഡാന്‍സ് വീഡിയോയാണ് അയ്മ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.

അയ്മയും അയ്മയുടെ ഇരട്ട സഹോദരിയും മറ്റൊരു കസിന്‍ സഹോദരിയും ചേര്‍ന്നാണ് ഡാന്‍സ് അവതരിപ്പിച്ചിരിയ്ക്കുന്നത്. പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ, സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ആദിവാസി പാട്ടും വച്ചാണ് ഡാന്‍സ്. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
Recommended Video
ദൂരം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച അയ്മ ശ്രദ്ധിക്കപ്പെട്ടത് ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യത്തിലൂടെയാണ്. തുടര്‍ന്ന് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമ അഭിനയിക്കുകയും, ആ ചിത്രത്തിന്റെ നിര്‍മാതാവിന്റെ മകനുമായി വിവാഹം നടക്കുകയും ചെയ്തതോടെ അഭിനയം തത്കാലത്തേക്ക് നിര്‍ത്തി. വിവാഹ ശേഷം ബിജു മേനോന്‍ നായകനായി എത്തിയ പടയോട്ടം എന്ന സിനിമയില്‍ അഭിനയിച്ചു. ഭര്‍ത്താവ് കെവിന്‍ പോളിന്റെ അമ്മ സോഫിയ പോളാണ് ഈ സിനിമ നിര്‍മിച്ചത്. കെവിന്റെ കുടുംബം നടത്തുന്ന വീക്കന്റ് ബ്ലോക്ബസ്റ്റര്‍ എന്ന നിര്‍മാണ കമ്പനിയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറാണ് ഇപ്പോള്‍ അയ്മ സെബാസ്റ്റിന്‍.


Click it and Unblock the Notifications











